Breaking
Sun. Aug 16th, 2026

അങ്കണവാടി വർണാഭമാക്കി എൻഎസ്എസ് വൊളന്റിയർമാർ

കുറ്റിപ്പുറം : ലോക വൊളന്റിയർ ദിനാഘോഷത്തിന്റെ ഭാഗമായി കുറ്റിപ്പുറം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്എസ് വൊളന്റിയർമാർ പുഴനമ്പ്രം 91-ാം നമ്പർ അങ്കണവാടി പെയിന്റുചെയ്ത്‌ മനോഹരമാക്കി. പിടിഎ പ്രസിഡന്റ് ടി. അനില ഉദ്ഘാടനംചെയ്തു.ശിശുദിനത്തോടനുബന്ധിച്ചു നടത്തിയ സന്ദർശനത്തിൽ അങ്കണവാടിയുടെ അവസ്ഥ മനസ്സിലാക്കിയ വൊളന്റിയർമാർ കെട്ടിടം നവീകരിക്കാമെന്ന ആശയം പ്രോഗ്രാം ഓഫീസർ കെ.ജി. നിശയെ അറിയിച്ചു.പ്രോഗ്രാം ഓഫീസർ പിന്തുണ നൽകിയതോടെ ചിരട്ട ചലഞ്ച്, സ്‌ക്രാപ്‌ ചലഞ്ച് എന്നിവ നടത്തി തുക കണ്ടെത്തി. പ്രോഗ്രാം ഓഫീസർ കെ.ജി. നിശ, അധ്യാപകരായ നാജിയ ഷെറിൻ, വി.ബി. രാജി, സി. ചൈതന്യ, നിഖിത എന്നിവർ അങ്കണവാടി നവീകരണത്തിന് നേതൃത്വംനൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *