തിരൂർ : ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കാൻ അവർക്കായുള്ള കായികമേളകൾ അനിവാര്യമാണെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസി യേഷൻ ഏഴാമത് സംസ്ഥാന കായികോത്സവത്തിന്റെ ടീസർ പ്രകാശനംചെയ്യുകയായിരുന്നു അദ്ദേഹം.കായികരംഗത്ത് കഴിവുതെളിയിച്ച പലരും സർക്കാർ ജോലിയിൽ പ്രവേശിച്ചാൽ പിന്നീട് മേഖലയിൽ സജീവമാകാറില്ല. അവർക്ക് തുടർ അവസരങ്ങൾ സൃഷ്ടിക്കുന്നത് വലിയ കാര്യമാണന്നും മന്ത്രി പറഞ്ഞു.തിരൂരിൽ നടന്ന ടീസർ പ്രകാശനത്തിൽ കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. സുധാകരൻ, ജില്ലാസെക്രട്ടറി എം.വി. വിനയൻ, ജില്ലാപ്രസിഡന്റ് പി. സീമ, ട്രഷറർ പി. മോഹൻദാസ്, ജില്ലാ ജോയിൻറ് സെക്രട്ടറി ഡോ. പി.വി. ജയശ്രീ, വൈസ് പ്രസിഡന്റ് ഇ.ടി. ദിനേശൻ, നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു. ജനുവരി മൂന്ന്, നാല് തീയതികളിൽ കാലിക്കറ്റ് സർവകലാശാലാ കാമ്പസിലാണ് കായികമേള നടക്കുക.

