Breaking
Wed. Sep 30th, 2026

ഇന്ത്യൻ ആർമിയിലേക്ക് തിരഞ്ഞെടുത്ത സഹദിന് ജന്മനാടിന്റെ ആദരം

എരമംഗലം : മാറഞ്ചേരി ടീം എംജി റോഡ് മുക്കാലയുടെ നേതൃത്വത്തിൽ ഇന്ത്യൻ ആർമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഹദിനെ ആദരിച്ചു. സഹദിനെ ആനയിച്ചുകൊണ്ടുള്ള റോഡ്ഷോയിൽ നാട്ടുകാരും സുഹൃത്തുക്കളും പങ്കുചേർന്നു.ടീം എംജി റോഡിന്റെ അംഗം ആനന്ദ്, മാറഞ്ചേരി പഞ്ചായത്ത് ആറാംവാർഡ് സ്ഥാനാർഥി ലീന മുഹമ്മദാലി, എട്ടാംവാർഡ് സ്ഥാനാർഥികളായ പോഴത്ത് നൂറുദ്ദീൻ, കാങ്ങിലയിൽ മുഹമ്മദാലി എന്നിവർ ചേർന്നു പൊന്നാട അണിയിച്ചു. ലിബിൻ, ആദർശ്, ശബരി, അൻസഫ്, അക്ഷയ്, അജ്മൽ, റഹീസ് തുടങ്ങിയവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *