Breaking
Sun. Aug 16th, 2026

ഒന്നരക്കോടിയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

പൊന്നാനി : ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുടെ മൂന്നുലക്ഷത്തോളം പായ്ക്കറ്റുകൾ പോലീസ് പിടികൂടി.ഇവയ്ക്ക് ഒന്നരക്കോടിയോളം രൂപ വിലവരും. ലോറി ഡ്രൈവർ പാലക്കാട് കരിമ്പുഴ എലുമ്പിലാശ്ശേരി തൊഴുത്തിങ്ങൽ മോഹൻ ദാസി (42)നെ അറസ്റ്റുചെയ്തു.തിങ്കളാഴ്ച ഉച്ചയോടെ ദേശീയപാതയിൽ നടത്തിയ വാഹന പരിശോധ നയിലാണ് ലോറി പിടികൂടിയത്. 200 ചാക്കുകളിലായാണ് ലഹരിവസ്തുക്കൾ സൂക്ഷിച്ചിരുന്നത്. മൈദച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് വാഹനപരിശോധന നടത്തിയത്.കാസർകോടുനിന്ന് പെരുമ്പാവൂരിലേക്കാണ് കൊണ്ടുപോകുന്നതെന്നാണ് ഡ്രൈവർ നൽകിയ മൊഴി.തിരൂർ ഡിവൈഎസ്‌പി കെ.ജെ. ജോൺസൺ, ജില്ലാ നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി എൻ.ഒ. സിബി എന്നിവരുടെ നേതൃത്വത്തിൽ പൊന്നാനി ഇൻസ്പെക്ടർ എസ്. അഷറഫ്, എസ്‌ഐ കെ.ആർ. ജസ്റ്റിൻ, തിരൂർ, താനൂർ ഡാൻസാഫ് ടീമുകൾ, സിപഒ രഘു, ഐഡ്രിൻ കാർവാലിയോ എന്നിവരടങ്ങുന്ന സംഘമാണ് ലഹരിശേഖരം പിടികൂടിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *