Breaking
Wed. Sep 30th, 2026

യുഗപുരുഷൻമാരുടെ ഓർമ്മകൾ ചാലകശക്തിആകണം -മുനവ്വറലി ശിഹാബ് തങ്ങൾ

എരമംഗലം : ഒരു പ്രദേശത്തെയാകെ നന്മയുടെ വിളക്കത്തിരുത്തിയ യുഗപുരുഷൻമാരുടെ ഓർമ്മകൾ സമൂഹത്തെ നയിക്കുന്ന ചാലകശക്തിയായി മാറേണ്ടതുണ്ടെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.വെളിയങ്കോട് എസ്‌കെഡിഐ യത്തീംഖാന സ്ഥാപകൻ കാളിയത്ത് അബദുല്ല ഹാജി അനുസ്‌മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അനാഥകളെയും അഗതികളെയും ചേർത്തുനിർത്തിയ മനുഷ്യസ്നേഹിയായിരുന്നു അബ്ദുല്ല ഹാജിയെന്നും അദ്ദേഹം പറഞ്ഞു. അഷ്‌റഫ് കോക്കൂർ അധ്യക്ഷനായി.മുനീർ ഹുദവി വിളയിൽ മുഖ്യപ്രഭാഷണം നടത്തി. കെ.ടി. സൈദലവി ദാരിമി, സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, ഹംസ സഖാഫി വെളിയങ്കോട്, കെ.പി. മൊയ്തുണ്ണി, നാസർ കാളിയത്ത്, അബൂബക്കർ ഫൈസി, മുഹമ്മദ്കുട്ടി മുസ്‌ലിയാർ, എം.പി. അബ്ദുസ്സമദ്, കുഞ്ഞഹമ്മദ് മുസ്‌ലിയാർ, കെ.കെ. ബീരാൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *