Breaking
Sun. Apr 26th, 2026

തിരൂർ : അന്താരാഷ്ട്ര അറബിക് ദിനാചാരണത്തിന്റെ ഭാഗമായി തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവണ്മെന്റ് കോളേജ് അറബിക് ഗവേഷണവിഭാഗം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശില്പശാല തുടങ്ങി. ‘അറബിക് ക്ലാസ് മുറികളിലെ നിർമിതബുദ്ധി’ എന്ന ശീർഷകത്തിൽ നടക്കുന്ന ശില്പശാല അഡ്വ. എൻ. ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനംചെയ്തു. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. രജീഷ്‌കുമാർ അധ്യക്ഷനായി. ഇന്തോനേഷ്യയിലെ അൽ വാഫി യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. അബു അൽ-ഖാസിം മുഹമ്മദ് സുലൈമാൻ മുഖ്യാതിഥി യായി. കോളേജ് സെമിനാർ ഹാളിൽ നടന്ന ശില്പശാലയ്ക്ക് നിലമ്പൂർ അമൽ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് കൊമേഴ്സ് വിഭാഗം മേധാവി ഡോ. അബ്ബാസ് വട്ടോളി നേതൃത്വംനൽകി.

ചടങ്ങിൽ അറബിക് വിഭാഗം മേധവി ഡോ. പി.പി. ജാഫർ സാദിക്, ഡോ. അബ്ദുൽ ഗഫൂർ ഹുദവി, ഡോ. കെ.എം. ഹിലാൽ, ഡോ. ടി. അബ്ദുൽജലീൽ, ഡോ. പി.കെ. അബ്ദുൽഹമീദ്, ഡോ. എം.പി. സിദ്ദീഖ്,നസ് റുള്ള ഹുദവി എന്നിവർ സംസാരിച്ചു.17-ന് മദീനത്തുൽ ഉലൂം അറബിക് കോളേജ് അറബിക് ഭാഷാ വിഭാഗം അസി. പ്രൊഫസർ ഡോ. മുഹമ്മദ്‌ അമാൻ, ആർട്ടിഫിഷ്യൽ ഇൻറലിജൻറ്‌സ് ട്രെയിനർ ഷമീൽ അൽ വാഫി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.കേരളത്തിനകത്തും പുറത്തുമുള്ള യൂണിവേഴ്സിറ്റി-കോളേജ് തലങ്ങളിൽനിന്ന്‌ ക്ഷണിക്കപ്പെട്ട അധ്യാപകരും ഗവേഷകരും ശ്രോതാക്കളായി പങ്കെടുത്തു. 18-ന് രാവിലെ പത്തിന് അറബിക് ഗവേഷണവിഭാഗത്തിലെ മികച്ച പ്രതിഭകൾക്ക് എൻഡോമെന്റുകൾ നൽകി തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ അനുമോദിക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *