Breaking
Sun. Aug 16th, 2026

പാവങ്ങളുടെ നൂറ്റാണ്ട്ലോക പ്രശസ്ത നോവലായ പാവങ്ങളുടെ മലയാള പരിഭാഷയുടെ നൂറാം വാർഷികം പാവങ്ങളുടെ നൂറ്റാണ്ട് എന്ന പേരിൽ വട്ടംകുളത്ത്സംഘടിപ്പിച്ചു

വട്ടംകുളം :ഗ്രാമീണ വായനശാലയും അമ്പിളി കലാസമിതിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടി മലപ്പുറം ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി ശങ്കരൻ ഉദ്ഘാടനം ചെയ്തു
പാവങ്ങളെപ്പോലുള്ള വിശ്വപ്രസിദ്ധ കൃതികൾ കേരള സമൂഹത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് കവി പി.പി രാമചന്ദ്രൻ പ്രഭാഷണം നടത്തി.പാവങ്ങൾ എന്ന നോവലിലെ വിവിധ സന്ദർഭങ്ങളെ അടിസ്ഥാനമാക്കി ജിയ രവി സംഗീതശിൽപ്പവും, കെ.വി. രമ കഥാപ്രസംഗവും അഞ്ജു അരവിന്ദ് ഏകപാത്ര നാടകവും അവതരിപ്പിച്ചു. പുന്നയൂർക്കുളം ആർട്ട് ഗ്യാലറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചിത്ര പ്രദർശനവും ശ്രദ്ധേയമായി. പി.കെ. നീലകണ്ഠൻ, അജിതൻ പള്ളിപ്പാട് എന്നിവർ വായനാനുഭവം പങ്കുവെച്ചു.വായനശാല പ്രസിഡൻ്റ് പി.വി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പി.എൻ ദിവാകരൻ സ്വാഗതവും ടി.വി. ജയപ്രകാശ് നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *