Breaking
Sun. Aug 16th, 2026

പരിഷ്കാരം പെരുവഴിയിൽ; കുരുക്കഴിയാതെ കുറ്റിപ്പുറം

കുറ്റിപ്പുറം : ഗതാഗത പരിഷ്കാരം വിലപോയില്ല. ഇന്നലെയും കുറ്റിപ്പുറം ഗതാഗതക്കുരുക്കിലായി. കഴിഞ്ഞ 10 ദിവസമായി ദേശീയപാതയിൽ ഹൈവേ ജംക്‌ഷൻ, കുറ്റിപ്പുറം പാലം, എടപ്പാൾ റോഡ് വരെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. കലുങ്ക് നിർമാണം നടക്കുന്നതിനാൽ ചില സമയങ്ങളിൽ തിരൂർ റോഡിലും ഗതാഗതക്കുരുക്ക് ആണ്. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ആണ് യാത്രക്കാരെ കൂടുതൽ വലയ്ക്കുന്നത്.കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപം ദേശീയപാതയിൽ റോഡ് നിർമാണം നടക്കുന്നത് ഗതാഗതക്കുരുക്കിന് കാരണമാണ്. ഇതിനു പുറമേ കുറ്റിപ്പുറം ടൗണിൽ നിന്നും സർവീസ് റോഡിലൂടെ   ദേശീയപാതയിലേക്ക് കടക്കുന്ന വാഹനങ്ങളും ,പൊന്നാനി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളും സംഗമിക്കുന്ന ഭാഗത്ത് വാഹനങ്ങൾ തള്ളി കയറുന്നതും ഗതാഗത പ്രതിസന്ധി സൃഷ്ടിക്കുന്നു.

ഇതിന് പരിഹാരമായി പൊന്നാനി ഭാഗത്തുനിന്നും സ്പീഡ് ട്രാക്കിലുടെ വരുന്ന വാഹനങ്ങളെ ക്രമാനുഗതമായി നിയന്ത്രിച്ച് കടത്തിവിടാൻ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് . താൽക്കാലികമായി  ബാരിക്കേഡ് സ്ഥാപിച്ച് ഇരു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങളെ നിയന്ത്രിച്ച് കടത്തിവിടുന്ന രീതിയാണ് നടപ്പാക്കിയത്. എന്നാൽ ഇതു കൊണ്ട് ഒന്നും ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. ഇന്നലെ രാവിലെ മുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കൈലാസ് ഓഡിറ്റോറിയത്തിന് മുന്നിലെ റോഡ് നിർമാണം വേഗത്തിൽ പൂർത്തിയായാൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ.

Related Post

Leave a Reply

Your email address will not be published. Required fields are marked *