Breaking
Sun. Aug 16th, 2026

വിദ്യാർത്ഥികൾക്ക് പ്രഥമ ശുശ്രൂഷ പരിശീലനം നൽകി

എടപ്പാൾ : ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പ്രഥമ ശുശ്രൂഷ പരിശീലനം നടത്തി. പ്രോഗ്രാം ഓഫീസർ സി വി പ്രനേഷ് പരിശീലന സെഷൻ ഉദ്ഘാടനം ചെയ്തു. സി ആർ രശ്മി അധ്യക്ഷത വഹിച്ചു.വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് അയ്യാപ്പിൽ, കെ.എസ്. അഞ്ചു, സി. ബീന, എസ്. ഫെബ എന്നിവർ പരിശീലകമാരായെത്തി വിവിധ പ്രാഥമിക ശുശ്രൂഷാ രീതികളെക്കുറിച്ച് വിശദീകരിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷാ ബോധം മെച്ചപ്പെടുത്തുകയും അടിയന്തിര സാഹചര്യങ്ങളിൽ വേണ്ട നടപടികൾ കൈക്കൊള്ളുന്നതിനുള്ള ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു പരിശീലനം.

Related Post

Leave a Reply

Your email address will not be published. Required fields are marked *