Breaking
Mon. Aug 17th, 2026

ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി സ്നേഹക്കൂട് സഹവാസ ക്യാമ്പ് ആരംഭിച്ചു

ചങ്ങരംകുളം : വളയംകുളം ഇസ്ലാഹീ അസോസിയേഷന് കീഴിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥി കൾക്കായി സംഘടിപ്പിച്ച സ്നേഹക്കൂട് സഹവാസ ക്യാമ്പ് ചങ്ങരംകുളം മറീന ഹാളിൽ ആരംഭിച്ചു.മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ അഷ്ഹർ പെരുമുക്ക് ക്യാമ്പ് ഉഘാടനം ചെയ്തു.
സമൂഹത്തിലെ തിന്മകൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടാൻ വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കാൻ കഴിയുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങൾ ഇനിയും നമുക്ക് ആവശ്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഉൽബോധിപിച്ചു.അസോസിയേഷൻ ചെയർമാൻ പി പിഎം അഷ്റഫ് ചടങ്ങിൽ അധ്യക്ഷം വഹിച്ചു .വിദ്യാർത്ഥികൾക്കായുള്ള വിവിധ സെഷനുകളിൽഎം ടി മനാഫ് മാസ്റ്റർ, ഡോക്ടർ ഹിലാൽ ഐരൂർ ,സുഹൈൽ സാബിർ രണ്ടത്താണി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു.ഡോക്ടർ സബാഹ് പരിപാടിയിൽ ആശംസകൾ നേർന്നു.കെ വി മുഹമ്മദ്, പി പി ഖാലിദ്, അഡ്വ. റസിയ
എം അബ്ബാസ് അലി,പി കെ അബ്ദുല്ലക്കുട്ടി എന്നിവർ പ്രസംഗിച്ചു ക്യാമ്പ് അംഗങ്ങൾക്ക് നിഷാദ് കാഞ്ഞൂർ ഉപഹാര സമർപ്പണം നടത്തി.

Related Post

Leave a Reply

Your email address will not be published. Required fields are marked *