Breaking
Wed. Jun 17th, 2026

കാലടി : ജിഎൽപി സ്കൂൾ–യുപി സ്കൂളിലെ 1989 ബാച്ചിലെ സഹപാഠികൾ 37 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരുമിച്ചു. ആയുർഗ്രീൻ നടന്ന സ്നേഹസംഗമം ‘ചങ്ങാത്തം 2026’ൽ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കണ്ടുമുട്ടിയ കൂട്ടുകാർ പഴയ സ്കൂൾ ദിനങ്ങളുടെ മധുരസ്മരണകൾ പങ്കുവെച്ചത് സംഗമത്തിന് പ്രത്യേകതയായി.ഈ കാലയളവിൽ വിടപറഞ്ഞ അധ്യാപകരെയും സുഹൃത്തുക്കളെയും അനുസ്മരിച്ച് അനുശോചനപ്രമേയത്തോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് മുൻകാല അനുഭവങ്ങൾ പങ്കുവെക്കുന്ന സ്മരണാസഭയും വിവിധ കലാപരിപാടികളും അരങ്ങേറി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഈ വിദ്യാലയങ്ങളിൽ പഠിച്ച നിരവധി പേർ സംഗമത്തിൽ പങ്കെടുത്തത് വേറിട്ട അനുഭവമായി. വരുംകാലങ്ങളിൽ കൂടുതൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *