Breaking
Thu. Oct 1st, 2026

കാലടി : കണ്ടനകത്ത് സംഘടിപ്പിക്കുന്ന ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന് പിന്തുണയുമായി പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി. ശ്രീജിത്ത്. യുവ കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ക്യാമ്പിനായി ഫുട്ബോളുകൾ കൈമാറി.
വാർഡ് മെമ്പർമാരായ സി.വി. സന്ധ്യ ടീച്ചർ, ബഷീർ തുറയാറ്റിൽ, മോഹനൻ, പ്രണവ്ചന്ദ്രൻ, രഞ്ജിത്ത്, തൈസീർ, ജിതിൻ, തൻവീർ, മണികണ്ഠൻ, അബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഗ്രാമതലത്തിൽ നിന്നുള്ള കായിക പ്രതിഭകളെ കണ്ടെത്തി വളർത്തുന്നതിന് ഇത്തരം പരിശീലന ക്യാമ്പുകൾ സഹായകരമാണെന്ന് പങ്കെടുത്തവർ പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *