Breaking
Wed. Jun 17th, 2026

ചങ്ങരംകുളം: ഇൻ്റർനാഷ്ണൽ ഗോൾഡൻ ഫാൽക്കൺ കരാട്ടെ (IGFK) 2025 ഡിസംബർ 31നും,2026 ജനുവരി 1നുമായി തമിഴ്നാട്, ഗൂഡല്ലൂർ. ഊട്ടി എന്നിവിടങ്ങളിലായി നടത്തിയ ടെസ്റ്റിൽ ബ്ലാക്ക് ബെൽറ്റ് നേടിയ പെരുമുക്ക് ഡോജോയിലെ വിദ്യാർത്ഥികൾക്കുള്ള ഗ്രാജുവേഷൻ സർമണി സംഘടിപ്പിച്ചു.കഴിഞ്ഞ മൂന്നു വർഷത്തിലധികമായി പെരുമുക്ക് ഡോജോ യിൽ നിന്ന്
ഷോട്ടോക്കാൻ കരാട്ടെയിൽ സിലബസ് പൂർത്തീകരിച്ച് 2025 ഡിസംബർ 31ന് തമിഴ്നാട് ഗൂഡല്ലൂരിൽ വച്ച് നടന്ന ബ്ലാക്ക് ബെൽറ്റ് ടെസ്റ്റിൽ പങ്കെടുത്ത് , ഫസ്റ്റ് ഡാൻ ബ്ലാക്ക് ബെൽറ്റ് കരസ്ഥ മാക്കിയ 21 വിദ്യാർത്ഥികൾക്കാണ് സർട്ടിഫിക്കറ്റ് വിതരണവും അനുമോദനവും നടന്നത്.
സെൻസായി മാരായ . റഹീസ് ബക്കർ , റമീഷാ ഷെറിൻ എന്നിവരുടെ നേതൃത്യത്താലാണ് പെരുമുക്ക് ടോജോയിൽ നിന്ന് ഈ മികച്ച നേട്ടം കൈവരിക്കുന്നത്.കഴിഞ്ഞവർഷത്തിലും പെരുമുക്ക് ഡോജോ യിൽ നിന്ന് ഇരുപതോളം വിദ്യാർഥികൾ ബ്ലാക്ക് ബെൽറ്റ്‌ കരസ്ഥമാക്കിയിരുന്നു.

പെരുമുക്ക് ഡോജോയിൽ നടന്ന പ്രോഗ്രാമിൽ സെൻസയി റഹീസിന്റെ അധ്യക്ഷതയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ അസ്ഹർ പെരുമുക്ക് ഉദ്ഘാടനം ചെയ്തു. ആയോധന കലയിലും ആരോഗ്യ സംരക്ഷണ മേഖലയിലും മികച്ച മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന ഐജിഎഫ് യുടെ ഡോജോ തന്റെ പ്രദേശത്ത് പ്രവർത്തിക്കുന്നതിൽ അഭിമാനം കൊള്ളുന്ന തായും ഗ്രാമങ്ങളിൽ പോലും പിടിച്ചു മുറുക്കി കൊണ്ടിരിക്കുന്ന ലഹരി മാഫിയ സംഘങ്ങളിൽ നിന്ന് പുതിയ തലമുറകളെ സംരക്ഷിക്കാൻ ഇത്തരം പരിശീലന സ്ഥാപനങ്ങൾക്ക് കഴിയുമെന്നും
മികച്ച വിജയം നേടിയ കുട്ടികളെ ഹൃദ്യമായി അഭിനന്ദിക്കുന്നതായും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.ഷിഹാൻ KT ഹക്കീം (Chief instructor of JKI ,സെൻസയ് VP രാജൻ (South India chief in Charge) എന്നിവർ മുഖ്യാത്ഥികളായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സജ്ന ഫിറോസ്,
ആലങ്കോട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഫൗസിയ കെ വി , ഷെറീന ഇസ്മായിൽ
എന്നിവർ സംസാരിച്ചു. സെൻപായ് നഹല സ്വാഗതവും സെൻപായ്. ലിയബഷീർ.നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *