Breaking
Sun. Aug 16th, 2026

വിധവകൾക്കായി സ്വയംതൊഴിൽ പദ്ധതി

ന്യൂനപക്ഷ വിഭാഗത്തിലെ വിധവകൾ, വിവാഹമോചിതർ, ഭർത്താവ് ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ്, കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ മുഖേന സ്വയംതൊഴിൽ പദ്ധതി നടപ്പാക്കും. 20 മുതൽ 60 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. പരമാവധി അഞ്ച് ലക്ഷം രൂപവരെ വായ്പ അനുവദി ക്കും. വായ്പ തുകയുടെ 20 ശതമാനം സബ്‌സിഡിയായി ലഭിക്കും. കുടുംബ വാർഷിക വരുമാന പരിധി 2.5 ലക്ഷം രൂപയാണ്. ഓൺ ലൈനായോ നേരിട്ടോ അപേക്ഷിക്കാം.വെബ് സൈറ്റ് www.ksmdfc.org വിലാസം: സംസ്ഥാന ന്യൂനപ ക്ഷ വികസന ധനകാര്യ കോർപറേഷൻ ലിമിറ്റഡ്, റീജണൽ ഓഫീസ്, കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ലക്സ്, എട്ടാം നില, തമ്പാനൂർ, തിരുവന ന്തപുരം – 695001. ഫോൺ: 04712324232

Related Post

Leave a Reply

Your email address will not be published. Required fields are marked *