Breaking
Sun. Aug 16th, 2026

തവനൂർ മണ്ഡലം മുസ്‌ലിം ലീഗിന്? കാലം കണക്ക് ചോദിക്കാതെ കടന്ന് പോകില്ലെന്ന് യൂത്ത് കോൺഗ്രസ്

കുറ്റിപ്പുറം : ദേശീയപാത 66-ആറുവരിപ്പാതയിൽ അത്താണി ബസാർ ഭാഗത്ത് സർവീസ് റോഡിലെ വിള്ളൽ ഉണ്ടായ ഭാഗത്ത് കെമിക്കൽ മിശ്രിതം ഒഴിച്ച് തൽക്കാലികമായി അടച്ചു. ഇന്നലെ രാവിലെ നിർമാണ കമ്പനിയുടെ നേതൃത്വത്തിലാണ് വിള്ളൽ അടച്ചത്. വരും ദിവസങ്ങളിൽ റോഡിന്റെ പ്രതലം പൊളിച്ചു മാറ്റി, പുതിയതായി ടാറിങ് ചെയ്യുമെന്ന് നിർമാണ കമ്പനി അധികൃതർ അറിയിച്ചു.

കഴിഞ്ഞ മാസം സർവീസ് റോഡിന് താഴെ ഭാഗത്ത് മണ്ണിടിഞ്ഞതിനെ തുടർന്നാണ് നേരിയ വിള്ളൽ ഉണ്ടായത്. പിന്നിട് വിള്ളൽ വലുതായി.നിലവിൽ 150 മീറ്ററോളം നീളത്തിലും മൂന്ന് ഇഞ്ചോളം വീതിയിലുമായി വിള്ളൽ വർധിച്ചു. കൂടാതെ മറ്റ് പല ഭാഗങ്ങളിലും പുതിയ വിള്ളലുകളും ഉണ്ടായി. വിള്ളൽ കൃത്യമായി പരിഹരിച്ചില്ലെങ്കിൽ വലിയ ദുരന്തമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.

Related Post

Leave a Reply

Your email address will not be published. Required fields are marked *