Breaking
Thu. Oct 1st, 2026

പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് കയറി’ ഡ്രൈവര്‍ക്ക് പരുക്കേറ്റു

ചങ്ങരംകുളം : സ്വകാര്യ ബസ് ഇടിച്ച് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് കയറി ഡ്രൈവര്‍ക്ക് പരുക്കേറ്റു. പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ ചങ്ങരംകുളം മാന്തടം സ്വദേശി അച്ചായത്ത് പറമ്പില്‍ അനൂപ്(31) നാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ചങ്ങരംകുളം ചെറവല്ലൂര്‍ ഡോഡിലായിരുന്നു അപകടം. ചങ്ങരംകുളം ഭാഗത്തേക്ക് ഗ്യാസ് സിലിണ്ടറുമായി വന്നിരുന്ന പിക്കപ്പ് വാനിന്റെ പിന്നിൽ തൊട്ടു പിന്നിൽ വന്ന സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട പിക്കപ്പ് സമീപത്തെ വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ച് നില്‍കുകയായിരുന്നു. പരുക്കേറ്റ അനൂപിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *