Breaking
Thu. Aug 6th, 2026

പെരുമ്പടപ്പിൽ ബൈക്കിൽ കടത്തിയ കഞ്ചാവുമായി രണ്ടുപേർ പോലീസ് പിടിയിൽ

പെരുമ്പടപ്പ്: പെരുമ്പടപ്പിൽ ബൈക്കിന്റെ ടാങ്ക്കവറിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവു മായി രണ്ടുപേരെ പെരുമ്പടപ്പ് പോലീസ് പിടികൂടി. പെരുമ്പടപ്പ് എൻ.കെ റോഡ് സ്വദേശി മാക്കാലിക്കൽ വീട്ടിൽ നജീബ് (38), കിഴക്കുമുറി സ്വദേശി പെരുമ്പുംകാട്ടിൽ വീട്ടിൽ ഷഹീദ് (38) എന്നിവരെയാണ് പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച പുലർച്ചെ പെരുമ്പടപ്പ് പാറ ജങ്ഷന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ വലയിലായത്.പുലർച്ചെ 12.20-ഓടെ എരമംഗലം ഭാഗത്തുനിന്നും മോട്ടോർ സൈക്കിളിൽ എത്തിയ പ്രതികൾ പോലീസിനെ കണ്ടതോടെ പരിഭ്രമിച്ച് വാഹനം തിരിച്ചുവിടാൻ ശ്രമിച്ചു. സംശയം തോന്നിയ പോലീസ് ഇവരെ തടഞ്ഞുനിർത്തി പരിശോധിക്കുക യായിരുന്നു. ദേഹപരിധോധനയിൽ ഒന്നും കണ്ടെത്താനായില്ലെങ്കിലും, അവർ സഞ്ചരിച്ചിരുന്ന ഹീറോ ഹോണ്ട പാഷൻ പ്ലസ് ബൈക്കിന്റെ ടാങ്ക് കവർ അസ്വാഭാവികമായി ഉയർന്നിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ടാങ്ക് കവറിന്റെ സിബ്ബ് തുറന്ന് നടത്തിയ പരിശോധനയിൽ ബ്രൗൺ ടേപ്പ് കൊണ്ട് ഒട്ടിച്ച പാക്കറ്റിലായി സൂക്ഷിച്ച 924 ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കവർ അടക്കം ഏകദേശം ഒരു കിലോയോളം തൂക്കം വരുന്ന കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *