Breaking
Wed. Jun 17th, 2026

തവനൂര്‍ : കാടഞ്ചേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിന് വിദ്യാ കിരണം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 28-ാം തീയതി ശനിയാഴ്ച പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഒരു നൂറ്റാണ്ട് പിന്നിടുന്ന കാടഞ്ചേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് വിദ്യാ കിരണം പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി ഫണ്ടിൽ നിന്നും 3 കോടി 90 ലക്ഷം രൂപ ചില വിട്ടാണ് പുതിയ കെട്ടിടം നിർമ്മിച്ചത്.പഠന പാഠ്യേതര വിഷയങ്ങളിൽ അനുദിനം പ്രശംസനീയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന കാടഞ്ചേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിന് ഒരു പരിധി വരെ പുതിയ കെട്ടിടം പരിഹാരമായി തീരും.മൂന്നുനിലകളിലായി ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.

പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 28 തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് തവനൂർ എംഎൽഎ -കെ. ടി. ജലീലിന്റെ അധ്യക്ഷതയിൽ പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഓൺലൈൻ വഴി നിർവഹിക്കും.മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി എ ജബ്ബാർ ഹാജി .പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ: ആർ ഗായത്രി,കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുബ്സിറ സിറാജ് തുടങ്ങിയവർ മുഖ്യ അതിഥികളായി പങ്കെടുക്കും കൂടാതെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരും പങ്കെടുക്കുമെന്ന് കാടഞ്ചേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ സംഘാടകരായ പ്രിൻസിപ്പൽ എം ഷൈനി, പ്രധാന അധ്യാപകൻ പ്രമോദ് അവുണ്ടി തറക്കൽ, പിടിഎ പ്രസിഡണ്ട് പ്രകാശൻ കാലടി, കെ കെ കൊച്ചുണ്ണി,പി കുഞ്ഞാപ്പിനു തുടങ്ങിയവർ അറിയിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *