Breaking
Sun. Aug 16th, 2026

കുറ്റിപ്പാല ഭഗവതി ക്ഷേത്രോത്സവത്തിൽ വെടിക്കെട്ടപകടം : ഒരാൾക്ക് പരിക്ക്

എടപ്പാൾ: കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രോത്സവത്തിനിടെ നടന്ന വെടിക്കെട്ടി നിടയിൽ അവശിഷ്ടം തെറിച്ച് വീണ് ഒരാൾക്ക് പരിക്കേറ്റു.അത്താണിപ്പടി സ്വദേശി കണ്ണത്ത് സജീവൻ(32) എന്നയാൾക്കാണ് പരിക്കേറ്റത്.തലയിൽ പരിക്കേറ്റ സജീവനെ നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്‌ചയായിരുന്നു ക്ഷേത്രത്തിലെ ഉത്സവം നടന്നത്.പകൽ പൂരത്തിന് ശേഷം രാത്രി എട്ട് മണിയോടെയാണ് വെടിക്കെട്ട് നടന്നത്. വെടിക്കെട്ടിനിടെ വെടിക്കെട്ട് കാണാൻ നിന്നയാളുടെ തലയിലേക്ക് വെടിക്കെട്ട് അവശിഷം തെറിച്ച് വീഴുകയായിരുന്നു എന്നാണ് വിവരം.സംഭവത്തിൽ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് വെടിക്കെട്ട് കമ്മിറ്റി ചുമതലയുള്ള ഭാരവാഹികൾക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തിട്ടുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *