Breaking
Wed. Aug 5th, 2026

ആവേശോജ്വല സ്വീകരണങ്ങൾ ഏറ്റുവാങ്ങി നൗഷാദ് അലിയുടെ പര്യടനം രണ്ടാം ദിവസം പിന്നിട്ടു

പെരുമ്പടപ്പ് : നാടിൻ്റെ വികസനത്തിനും ക്ഷേമത്തിനും കൃത്യമായ കാഴ്ചപ്പാടുകൾ അവതരിപ്പിച്ച് ജനങ്ങൾക്കിടയിൽ ഒരാളായി വോട്ട് തേടുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി നൗഷാദ് അലിയുടെ പഞ്ചായത്ത് തല പര്യടനത്തിൻ്റെ രണ്ടാം ദിവസം സ്ഥാനാർത്ഥിക്ക് ലഭിച്ചത് ആവേശോജ്വല സ്വീകരണങ്ങൾ.തിങ്കളാഴ്ചയായിരുന്നു പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലാണ് പര്യടനം നടത്തിയത്. ഓരോ ദിവസവും സ്ഥാനാർത്ഥിയെത്തുന്ന പ്രദേശങ്ങളിലും കവലകളിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.മൂന്നുവർഷത്തോളമായി എം.പി ഗംഗാധരൻ ഫൗണ്ടേഷൻ നടപ്പാക്കിയ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ച നൗഷാദ് അലിയെ മണ്ഡലത്തിലെ മിക്കപ്രദേശങ്ങളിലും വോട്ടർമാർക്ക് പരിചയമുണ്ട്.തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം നടത്തുന്ന കൃത്യമായ പ്രസംഗങ്ങളും സംഭാഷണങ്ങളും വളരെ ഹൃദ്യമാണ്.

പൊന്നാനിയുടെ വികസന മുരടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും വികസന ആവശ്യങ്ങളും കൃത്യമായി ജനങ്ങളിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു. ഇതാണ് വോട്ടർമാർ ക്കിടയിൽ സ്വീകാര്യത വർദ്ധിപ്പിക്കുന്നത്. ആവശ്യങ്ങളും പ്രശ്നങ്ങളും നാടിൻ്റെ വികസന സ്വപ്നങ്ങളും പങ്കുവെക്കാനും ജനങ്ങൾ സ്ഥാനാർത്ഥിയുമായി കണ്ടുമുട്ടുന്ന വേളകൾ ഉപയോഗപ്പെടുത്തുന്നു. പുത്തൻപള്ളി പെരുമ്പടപ്പിൽ നിന്നും ആരംഭിച്ച സ്ഥാനാർത്ഥി പര്യടനം പാലപ്പെട്ടി പുതിയിരുത്തിയിൽ സമാപിച്ചു.പര്യടനത്തിന്റെ ഉദ്ഘാടനം കെപിസിസി മെമ്പർ മധുസൂദനൻ നിർവഹിച്ചു.യുഡിഎഫ് നേതാക്കളായ പി പി യൂസഫലി, സിദ്ദിഖ് പന്താവൂർ, സി എം യൂസഫ്, ഷംസു കല്ലാട്ടേൽ, സി. സുബൈർ, ബാബു പാലപ്പെട്ടി,മുസ്തഫ വടമുക്ക് , ഷാജി കാളിയത്തേൽ, അനന്തകൃഷ്ണൻ മാസ്റ്റർ, വത്സൻ, വി. ആർ മുഹമ്മദ്,ജലാൽ ആമയം, ബക്കർ ആമയം, പി. കെ അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *