Breaking
Wed. Aug 5th, 2026

നിറപറയും പച്ചക്കറിയും പഴങ്ങളും നൽകി സ്വീകരണം; തവനൂരിന്റെ ഹൃദയം തൊട്ട് കെ ടി ജലീലിന്റെ പര്യടനം

തവനൂര്‍ :തവനൂരിന്റെ ഹൃദയം കീഴടക്കി എൽ ഡി എഫ് സ്ഥാനാർഥി ഡോ കെ ടി ജലീലിന്റെ പര്യടനം. തൃപ്രങ്ങോട്, മംഗലം പഞ്ചായത്തുകളിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. തൃപ്രങ്ങോട് പഞ്ചായത്തിലെ പടിയം തിരുത്തിയിൽ നിറപറയും നാടൻ പച്ചക്കറികളും നൽകിയാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്. നാട്ടിലെ കാരണവന്മാരായ എ. പി കൃഷ്‌ണൻ നിറപറയും അബൂബക്കർ പച്ചക്കറിയും നൽകി. പര്യടനം കമ്പിക്കാലിലെത്തിയപ്പോൾ നാട്ടുകാരനായ സൈലദവിക്ക പഴവർഗ്ഗങ്ങൾ നൽകിയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.

പൂക്കളും കണിക്കൊന്നയും നൽകിയും ഷാളണിയിച്ചും ഓരോ കേന്ദ്രത്തിലും കുട്ടികളും മുതിർന്നവരും സ്ഥാനാർത്ഥിയെ സ്വീകരിച്ചു. രാവിലെ ചമ്രവട്ടത്ത് നിന്നായിരുന്നു പര്യടനത്തിന്റെ തുടക്കം. തുടർന്ന് കമ്പിക്കാൽ, പടിയതിരുത്തി, മൂച്ചിക്കൽ, ചെറിയ പറപ്പൂർ, കുഞ്ചുപടി, ചേമ്പും പടി, ആനപ്പടി, കൈനിക്കര, മുള്ളൂർമട,കൊലൂപാലം, ഒ പി പടി, പൂഴിക്കുന്ന്, വെള്ളാമശ്ശേരി, കുട്ടിപീടിക എന്നിവിടങ്ങളിലായിരുന്നു ഉച്ചക്ക് മുമ്പുള്ള പര്യടനം.ഉച്ചക്ക് 3 മണിക്ക് അമ്പലപ്പടിയിൽ നിന്നും പര്യടനം പുനരാരംഭിച്ചു.

തുടർന്ന് പരപ്പേരി, പൊറ്റൊടി,കുട്ടമാക്കൽ, കൈമലശ്ശേരി പൂവാംകുളം നഗർ, ചെന്നര ഈസ്റ്റ്, വാളമരുതൂർ, കാവഞ്ചേരി,ചെറുപുന്ന, തെക്കേകടവ്, ചേന്നര, മംഗലം, വാൽത്തറ പാടം, തൊട്ടിയിലങ്ങാടി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം അണ്ണശ്ശേരിയിൽ പര്യടനം സമാപിച്ചു.സമാപന പൊതുസമ്മേളനം സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എം സ്വരാജ് ഉദ്ഘാടനം ചെയ്തു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എടപ്പാൾ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ഗായത്രി, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സന്ദീപ്, കാലടി പഞ്ചായത്ത്‌ മെമ്പർമാരായ ബിജു കുണ്ടയാർ, സലാം തണ്ടലം, തിരൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഹനീഫ മാസ്റ്റർ, സി പി ഐ എം എടപ്പാൾ ചുങ്കം ലോക്കൽ കമ്മറ്റി മെമ്പർ മോഹനൻ എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *