Breaking
Wed. Jun 17th, 2026

എരമംഗലം: യുഡിഎഫ് സ്ഥാനാർത്ഥി കെ പി നൗഷാദ് അലിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീൻ നടത്തിയ റോഡ് ഷോ തീരദേശത്തിന് ആവേശമായി.വെളിയങ്കോട് മേഖലയിൽ ആണ് അസറുദ്ദീൻ റോഡ് ഷോ നടത്തിയത്.ഏറെ വികസന കാഴ്ചപ്പാടുള്ള കെ പി നൗഷാദ് അലിയെ പോലെയുള്ള ഒരു സ്ഥാനാർത്ഥിയെ പൊന്നാനിയിൽ സ്ഥാനാർത്ഥിയായി ലഭിച്ചത് പൊന്നാനിയിലെ പൗരജനങ്ങളുടെ ഭാഗ്യമാണെന്ന് മുഹമ്മദ് അസറുദ്ദീൻ പറഞ്ഞു .മുഹമ്മദ് അസറുദ്ദീന്നൊപ്പം യുഡിഎഫ് സ്ഥാനാർത്ഥി കെ പി നൗഷാദ് അലി ഷംസു കല്ലാട്ടയിൽ, ഷമീർ ഇടിയാട്ടയിൽ, കെ കെ ബീരാൻകുട്ടി, സി.കെ. പ്രഭാകരൻ, ഷാജി കാളിയത്തേൽ, യൂസഫ് ഷാജി ടി.പി കേരളീയൻ,ടി പി മുഹമ്മദ് ,ടി എ മജീദ് തുടങ്ങിയവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *