Breaking
Mon. Apr 20th, 2026

എടപ്പാൾ : ഗൗരവതരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത സർക്കാരാണ് ഇടത് സർക്കാരെന്ന് പ്രിയങ്ക ഗാന്ധി.15 വർഷമായി ഒരേ എൽഡിഎഫ് എംഎൽഎയാണ് മണ്ഡലത്തിൽ എന്നും, കേരളം മാറാൻ പോകുന്നതിനോടൊപ്പം തവനൂരിനും മാറ്റം വേണമെന്ന് അതിനായി വിഎസ് ജോയ് എന്ന ചെറുപ്പക്കാരനെ ജയിപ്പിക്കണം എന്നും പ്രിയങ്ക ഗാന്ധി അഭ്യർത്ഥിച്ചു.തൻ്റെ സഹോദരനുംഏറ്റവും പ്രിയപ്പെട്ട പരിഭാഷകനുമാണ് അബ്ദു സമദ് സമദാനി എംപി എന്നും തനിയ്ക്കു അതേ പരിഭാഷകനെ തന്നെ ലഭിച്ചതിൽ നന്ദി പറഞ്ഞാണ് പ്രിയങ്ക പ്രസംഗം ആരംഭിച്ചത് .സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ തിങ്ങി നിറഞ്ഞ സദസ്സിലേയ്ക്ക് ആവേശം വിതറിയാണ് പ്രിയങ്ക ഗാന്ധി എത്തിയത്.മാണൂരിലെ മലബാർ ഡെൻ്റൽ കോളജിൽ ഹെലികോപ്റ്ററിൽ വന്ന് ഇറങ്ങിയ പ്രിയങ്കയെ സിപി ബാവഹാജിയും വി എസ് ജോയിയും ചേർന്ന് സ്വീകരിച്ചു. തുടർന്ന് എടപ്പാൾ കുറ്റിപ്പുറം റോഡിൽ തയ്യാറാക്കിയ സമ്മേളന നഗരിയിൽ എത്തി യപ്പോൾ ജനം എഴുനേറ്റുനിന്നു കൈയ്യടിച്ചു.

പ്രതിപക്ഷ നിരയിലെ എം പി എന്ന നിലയിലുള്ള യാതൊരു പരിഗണനയും സർക്കാർ നൽകലില്ലെന്നും. മണ്ഡലത്തിലെ ആളുകളുടെ ആവശ്യങ്ങൾ കേട്ട ശേഷം സംസ്ഥാന സർക്കാരുമായി പങ്കുവെച്ചാൽ യാതൊരു പ്രതികരണവും തനിയ്ക്ക് ലഭിക്കലില്ല എന്നും. നിരവധി തവണ ഇതേ അനുഭവം തനിയ്ക്ക് ഉണ്ടായിട്ടുണ്ടെന്നും. ജനക്ഷേമത്തിന് പരിഗണന നൽകാത്തതിൻ്റെ ഉദാഹരണമാണിതെന്നും പ്രിയങ്ക തുടർന്നുപറഞ്ഞു.എം അബ്ദുള്ള കുട്ടി അദ്ധ്യക്ഷനായി, അബ്ദുസമദ് സമദാനി എംപി, ഹരിദാസ് , സിപിബാവഹാജി,
എ പി അനിൽകുമാർ എം എൽ എ , എ എം രോഹിത്ത്, സുരേഷ് പൊൽപ്പാക്കര, ഇബ്രാഹിം മുതൂർ ,അഡ്വ നസറുള്ള , ടി പി ഹൈദരലി , പത്തിൽ അഷ്റഫ് ,ടിപി മുഹമ്മദ്, ഇപി രാജീവ്, എൻ കെ റഷീദ്, എം മാലതി എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *