Breaking
Thu. Oct 1st, 2026

എസ് എസ് എഫ് സ്ഥാപകദിനം :ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് സംഘടിപ്പിച്ചു

ചങ്ങരംകുളം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി “വിദ്യാർത്ഥികൾ ആസ്വദിച്ച വെളിച്ചം”എന്ന ശീർഷകത്തിൽ എസ് എസ് എഫ് 54 -ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് എടപ്പാൾ ഡിവിഷൻ കമ്മിറ്റി ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് സംഘടിപ്പിച്ചു.കാളച്ചാലിൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സോൺ ജന. സെക്രട്ടറി പി പി നൗഫൽ സഅദി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡണ്ട് അബ്ദുൽ ഹയ്യ് അഹസനി അധ്യക്ഷത വഹിച്ചു..മലപ്പുറം ഈസ്റ്റ് ജില്ല ജന.സെക്രട്ടറി ശുഹൈബ് ആനക്കയം , ഫള്ൽ അഹ്സനി ക്ലാസുകൾക്ക് നേതൃത്വം നൽകി ഉവൈസ് തണ്ടിലം , മുഹമ്മദ് അനസ്, പ്രസംഗിച്ചു ശേഷം നടന്ന കാളച്ചാൽ മുതൽ നടുവട്ടം വരെയുള്ള വിദ്യാർത്ഥി റാലി യോട് കൂടെ സമാപിച്ചു

Related Post

Leave a Reply

Your email address will not be published. Required fields are marked *