Breaking
Thu. Jun 11th, 2026

എടപ്പാൾ: എസ് എസ് എഫ് വട്ടംകുളം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു.രണ്ട് ദിവസങ്ങ ളിലായി ശുകപുരത്ത് വെച്ച് നടന്ന 33 -ാം എഡിഷൻ സാഹിത്യോ വ് അഞ്ച് വേദികളിലായി യൂണിറ്റുകളിൽ നിന്നും തെരഞെടുക്കപ്പെട്ടനൂറോളം കലാപ്രതിഭകൾ മാറ്റുരച്ചത് . കലയുടെ സംസ്കാരവും ചരിത്രത്തിൽ നിന്ന് വർത്തമാനത്തിലേക്ക് എന്ന് പ്രമേയത്തിലാണ് സെക്ടർ സാഹിത്യോത്സവ് ആവിഷ്കരിച്ചത്. വട്ടംകുളം ഗ്രാമ പഞ്ചായ ത്ത് പ്രസിഡൻ്റ് എം എ നജീബ് ഉദ്ഘാടനം ചെയ്തു . സെക്ടർ പ്രസിഡൻ്റ് ജുനൈദ് സഖാഫി അധ്യക്ഷനായി .തൃത്താല ഡിവിഷൻ ഫിനാൻസ് സെക്രട്ടറി മുഹമ്മദ് ഷഫീഖ് അഹ്സനി ആമയൂർ പ്രമേയ ഭാഷണം നടത്തി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അംഗം ഫർഷദ്ഫജർ മുഖ്യ അധതിയായി . സമസ്ത താലൂക്ക് സെക്രട്ടറി ഹസ്സൻ അഹ്സനി കാലടി , മുസ്തഫ ശുകപുരം, മുഹമ്മദ് യാസർ അദനി പ്രസംഗിച്ചു .മാണൂർ, വട്ടംകുളം, ചേകന്നൂർ യൂണിറ്റുകൾ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളോട് ജേതാക്കളായി.ചിത്രം SSF വട്ടംകുളം സെക്ടർ സാഹിത്യോത്സവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം എ നജീബ് ഉദ്ഘാടനം ചെയ്യന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *