Breaking
Wed. Jun 17th, 2026

എടപ്പാൾ: അക്കിത്തത്തിന്റെ കവിതകൾ കേവലം സാഹിത്യസൃഷ്ടികൾ മാത്രമല്ലെന്നും അവ ജീവിതത്തെ ആഴത്തിൽ സ്പർശിക്കുന്ന ദർശനങ്ങളാണെന്നും എഴുത്തുകാരനും പണ്ഡിതനുമായ ഡോ ചാത്തനാത്ത് അച്യുതനുണ്ണി പറഞ്ഞു . തപസ്യ കലാ സാഹിത്യ വേദി എടപ്പാൾ സംഘടിപ്പിച്ച അക്കിത്തം ജന്മശതാബ്ദി കവി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
.. മാനവികതയും ആത്മീയതയും സാമൂഹിക പ്രതിബദ്ധതയും സമന്വയിക്കുന്ന അക്കിത്തത്തിന്റെ കവിതകൾ പുതിയ തലമുറയിലെ വിദ്യാർത്ഥികൾ പഠിക്കുകയും ഉൾക്കൊള്ളുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡോ :എസ് നാരായണൻ അധ്യക്ഷത വഹിച്ചു

അക്കിത്തത്തിന്റെ കാവ്യലോകത്തെ അനുസ്മരിച്ചുകൊണ്ട് നടന്ന കവി സമ്മേളനത്തിൽ സുധീർ പരൂര് , എടപ്പാൾ സി സുബ്രഹ്മണ്യൻ , ഡോ : രാധാമണി അയിങ്കലത്ത് , രാജൻ ആലങ്കോട് , ചന്ദ്രമോഹൻ കുമ്പളങ്ങാട് , സുമേഷ് നീഹാരിക, ഡോ: ശങ്കരൻ , അരവിന്ദ് വട്ടംകുളം ,വിജയൻ കുമ്മറമ്പിൽ, ശാലിനി ശാലു, ഷീല ടീച്ചർ , സൂര്യ രാമചന്ദ്രൻ , എന്നിവർ
കവിതകൾ അവതരിപ്പിച്ചു .
എസ് . എസ് എൽ സി പ്ലസ് റ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു .
ഡോ : കെ.വി പുഷ്പാകരൻ , അക്കിത്തം നാരായണൻ , ബൈജു വെറൂർ , കൃഷ്ണാനന്ദൻ ,ഷാജി പ്രസാദ് എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *