Breaking
Fri. Aug 7th, 2026

സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

എടപ്പാൾ: സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പാനയാശാൻ ഗോവിന്ദൻകുട്ടിനായർ സ്മാരക ഗുരുപ്രണാമം പുരസ്‌കാരത്തിന് മൂന്ന് പ്രമുഖ കലാകാരന്മാരെ തെരഞ്ഞെടുത്തു. പഞ്ചവാദ്യത്തിലെ തിമില കലാകാരൻ മായന്നൂർ മണിയാശാൻ, പഞ്ചവാദ്യത്തിലെ മദ്ദളം കലാകാരൻ കവുക്കോട് സുന്ദരൻനായർ ആശാൻ, പള്ളിപ്പാന കലാകാരൻ പടിഞ്ഞാറങ്ങാടി വത്സലൻ എന്നിവരെയാണ് തെരഞ്ഞെടുത്തത്. പാനയാശാൻ ഗോവിന്ദൻകുട്ടിനായർ ആശാന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഈ പുരസ്‌കാരം 5001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്.സോപാനം യുവപ്രതിഭാ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. തായമ്പക കലാകാരൻ ഗിരീഷ് ആലങ്കോട്, കഥകളി മദ്ദളം കലാകാരൻ വൈശാഖ് കലാമണ്ഡലം, സോപാന സംഗീതം കലാകാരി അമൃത രഘു കലാമണ്ഡലം എന്നിവരാണ് യുവപ്രതിഭാ പുരസ്‌കാരങ്ങൾ നേടിയത്.

വാദ്യകലാപഠനത്തിലെ മികവിനുള്ള സോപാനം വാദ്യപ്രതിഭാ പുരസ്‌കാരം – സീനിയർ വിഭാഗത്തിൽ നന്ദകിഷോർ സോപാനത്തെ ജേതാവായി തെരഞ്ഞെടുത്തു.വാദ്യകലാപഠനത്തിലെ മികവിനുള്ള സോപാനം വാദ്യപ്രതിഭാ പുരസ്‌കാരം ജൂനിയർ വിഭാഗത്തിൽ അതുൽ സോപാനം, ആദിദേവ് സോപാനം, തീർഥ് സോപാനം, നിരഞ്ജൻ സോപാനം, പവൻ സോപാനം, ശ്രീനന്ദ്‌ സോപാനം, ശ്രീലക്ഷ്മി സോപാനം എന്നിവരെ അവാർഡിനായി തെരഞ്ഞെടുത്തു. മലപ്പുറം എടപ്പാളിനടുത്തു കണ്ടനകത്തെ സോപാനം സ്‌കൂൾ സഭാമണ്ഡപത്തിൽ വെച്ചാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 2026 ജൂലൈ 26 ന് ഇതേ വേദിയിൽ അവാർഡുകൾ സമ്മാനിക്കും.സോപാനം സ്‌കൂളിലെ ഗുരുനാഥന്മാരും പ്രവർത്തക സമിതി അംഗങ്ങളും ചേർന്നാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഗുരുനാഥന്മാരായ മുരളി കണ്ടനകം, ഭാസ്കരൻ കണ്ടനകം, സോപാനം സ്‌കൂൾ അഡ്മിനിസ്ട്രേറ്റർ സിന്ധു ദിവാകരൻ, പ്രവർത്തകസമിതി അംഗങ്ങളായ വിജയൻ പരിയപ്പുറം, ടി.പി. മോഹനൻ, ശ്രീവിദ്യ വാസുദേവൻ, രമണി ടീച്ചർ, അജിത മുല്ലപ്പിള്ളി, ദീപ വി എം, സോപാനം ഓഫീസ് ഇൻ ചാർജ് സബിത സുധീഷ് തുടങ്ങിയവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *