Breaking
Fri. Aug 7th, 2026

വാക്ക് പാലിച്ച് യൂത്ത് കോൺഗ്രസ്; ചോലക്കുന്നിലെ കുട്ടികൾക്ക് ഫുട്ബോൾ ജേഴ്സി വിതരണം

വട്ടംകുളം : തവനൂർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ വാഗ്ദാനം പാലിച്ച് ചോലക്കുന്നിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുട്ടികൾക്ക് ഫുട്ബോൾ ജേഴ്സി വിതരണം ചെയ്തു. അഡ്വ. വി.എസ്. ജോയ് വിജയിച്ചാൽ ഫുട്ബോൾ ജേഴ്സി നൽകുമെന്ന് പ്രചാരണത്തിനിടെ പ്രദേശത്തെ കുട്ടികൾക്ക് ഉറപ്പ് നൽകിയിരുന്നു. അതിന്റെ തുടർച്ചയായാണ് ജേഴ്സികൾ സംഘടിപ്പിച്ച് വിതരണം നടത്തിയത്.അതുൽ കൃഷ്ണയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തവനൂർ എംഎൽഎ അഡ്വ. വി.എസ്. ജോയ് ജേഴ്സി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ കായിക താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാണെന്ന് അദ്ദേഹം പറഞ്ഞു.ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഷറഫ് നെട്ടത്ത്, വട്ടംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. നജീബ്, പഞ്ചായത്ത് അംഗം ചന്ദ്രബോസ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി മഹേഷ് വട്ടംകുളം, രാഹുൽ കാന്തള്ളൂർ, സുനിൽ, ഇബ്രാഹിം, അജേഷ്, കബീർ, ധനീഷ് എന്നിവർ പങ്കെടുത്തു.പ്രദേശത്തെ കുട്ടികൾ ആവേശപൂർവമാണ് ജേഴ്സികൾ ഏറ്റുവാങ്ങിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *