Breaking
Fri. Aug 7th, 2026

കാലടിയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന

കാലടി ആരോഗ്യ വകുപ്പ് കണ്ടനകം, കാടഞ്ചേരി പ്രദേശങ്ങളിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങൾ, അതിഥി തൊഴിലാളി ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ചു ആരോഗ്യ-ശുചീത്വ പരിശോധന നടത്തി. പഞ്ചായത്ത്‌ ലൈസൻസ്, ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുന്നവർക്കും വിതരണം ചെയ്യുന്നവർക്കും വേണ്ട ഹെൽത്ത്‌ കാർഡ്, കുടിവെള്ളം പരിശോധന നടത്തിയ ലബോറട്ടറി റിസൾട്ട്‌, കടയിൽ വേണ്ട പുകയില രഹിത ബോർഡുകൾ, ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലത്തും വിതരണം ചെയ്യുന്ന സ്ഥലത്തും വേണ്ട ശുചിത്വം, അതു കൈകാര്യം ചെയ്യുന്നവരുടെ വ്യക്തി ശുചിത്വം, കടകളിലെ മാലിന്യ നിർമ്മാജനം എന്നിവ കേന്ദ്രീകരിച്ചാണ് കടകളിൽ പരിശോധന നടന്നത്. അവ പാലിക്കാത്ത 3 സ്ഥാപനങ്ങൾക്കും, വൃത്തിഹീനമായി കാണപ്പെട്ട ഒരു അതിഥി തൊഴിലാളി ക്വാർട്ടേസിനും ആരോഗ്യവകുപ്പ് നോട്ടീസ് നൽകി.പുകയില നിയമം പാലിക്കാത്ത കടകൾക്ക് കോട്പ ഫൈൻ നൽകി.ഷിഗെല്ല, മഞ്ഞപിത്തം പോലുള്ള ജലജന്യ രോഗങ്ങൾ സംസ്ഥാനത്തു വിവിധ സ്ഥലങ്ങളിൽ റിപ്പോർട്ട്‌ ചെയ്യുന്നതിനാൽ
പഞ്ചായത്തിന്റെ എല്ലാ ഭാഗത്തും പരിശോധനകൾ ഊർജിതമാക്കുമെന്നും വ്യക്തമായരേഖകളും ശുചിത്വവും ഇല്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും എതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും ഹെൽത്ത്‌ ഇൻസ്‌പെക്ടർ മധു അറിയിച്ചു.ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ മേഖല,സ്വപ്ന സത്യൻ,കൃഷ്ണവേണി, പ്രവീൺ, ആരോഗ്യ പ്രവർത്തകൻ എയ്ൻസ്റ്റീൻ വർഗീസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *