കാൽപന്ത് കളിയെ ജീവനുതുല്യം സ്നേഹിക്കുന്നാെരാൾ കളിയോർമകൾ കൂടുകൂട്ടി ശേഖരിച്ചാൽ എങ്ങനെയിരിക്കും? ഉത്തരം സിറാജിന്റെ വീട്ടിലെത്തിയാൽ കിട്ടുമെന്നുറപ്പ്. ഫുട്ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട അപൂർവ വസ്‌തുകളുടെ വലിയാെരു ശേഖരത്തിനുടമ യാണ് സിറാജ് താെട്ടാപ്പിൽ. കൗതുകത്തിന് ആരംഭിച്ച വിദേശ നാണയങ്ങളുടെ ശേഖരണം പിന്നീട് ഫുട്ബോളിലേക്ക് തിരിയുകയായിരുന്നു. പുസ്തകങ്ങൾ, ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകൾ, ഭാഗ്യചിഹ്നങ്ങൾ, പഴയ കാല കായിക മാസികകളുടെ മുഖചിത്രങ്ങൾ മുതൽ ഫുട്ബോൾ താരങ്ങളുടെ സ്റ്റിക്കർ പതിച്ച തീപ്പെട്ടികൾവരെ സിറാജിന്റെ ശേഖരത്തിലുണ്ട്.
മോഹൻ ബഗാന്റെ 1950ലെ മെംബർഷിപ് കാർഡും, സ്പോർട്സ് ആൻഡ് പാസ്ടൈം എന്ന പഴയ മാസികയുടെ കവറിൽ തെളിഞ്ഞ കേരളത്തിന്റെ പ്രതിരോധക്കോട്ട കാത്ത സെൽവൻ ജോർജിന്റെ ചിത്രം, 1977ൽ പെലെ കാെൽക്കത്ത സന്ദർശിച്ചപ്പോൾ എടുത്ത ഫോട്ടോ, ഇംഗ്ലിഷ്, മലയാളം, ബംഗാളി ഭാഷകളിലെ കായിക മാസികകൾ എന്നിവയാെക്കെ അഭിമാനത്തോടെ സൂക്ഷിച്ചിരിക്കുന്നു. ലോകകപ്പ് നടക്കുന്ന വർഷങ്ങളിൽ വിവിധ രാജ്യങ്ങൾ പുറത്തിറക്കുന്ന ഫുട്ബോൾ താരങ്ങളുടെ മുഖം ആലേഖനം ചെയ്ത നാണയങ്ങളാണ് സിറാജിന്റെ ശേഖരത്തിലെ സ്ട്രൈക്കർ. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വന്നുചേർന്ന വസ്തുക്കളിൽ മൂല്യമേറിയ തേതെന്ന ചോദ്യത്തിന് സിറാജിന്റെ മറുപടി ഇങ്ങനെ ‘ 50,0000 രൂപ കൊടുത്തു വാങ്ങിയതു മുതൽ 50 രൂപ കൊടുത്തു വാങ്ങിയതു വരെയുണ്ട് എന്റെ പക്കൽ, പക്ഷേ വിലയിലെ ഏറ്റക്കുറച്ചിൽ ഒന്നിന്റെയും മൂല്യം കുറയ്ക്കുന്നില്ല. എല്ലാം എനിക്ക് പ്രിയങ്കരം’.
മലപ്പുറത്തെ ന്യൂമിസ്മാറ്റിക്സ് സാെസൈറ്റിയുടെ മുൻ സെക്രട്ടറി കൂടിയായിരുന്ന സിറാജ് വിവിധ സ്ഥലങ്ങളിൽ പ്രദർശനങ്ങളും ഒരുക്കാറുണ്ട്. ലോകത്തെ പല രാജ്യങ്ങളിൽ സുഹൃത്തുക്കളു ള്ളതും ഒരു ബലമാണ്. തന്റെ ഇഷ്ടം മനസ്സിലാക്കി സുഹൃത്തുക്കൾ ഇത്തരം അപൂർവ വസ്തുക്കൾ എത്തിക്കാറുണ്ടെന്ന് സിറാജ് പറയുന്നു. പഴയ ലോകകപ്പുകളിൽ ഉപയോഗിച്ച പന്തുകളും ബൂട്ടുകളും തേടിയുള്ള അന്വേഷണത്തിലാണിപ്പോൾ. മറ്റാരും കാെതിക്കുന്ന ശേഖരത്തിനുടമ യാണെങ്കിലും ഐ.എം വിജയനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ഓഡിയോ കസെറ്റ് ഇനിയും കൈവരാത്തതിലുള്ള വിഷമം മറച്ചുവയ്ക്കുന്നില്ല സിറാജ്.1998 മുതൽ ഫ്രാൻസിന്റെ കടുത്ത ആരാധകനായ സിറാജ് കഴിഞ്ഞവർഷം കൈവിട്ട ലോകകിരീടം തിരികെപിടിക്കുമെന്ന വിശ്വാസത്തിലാണ്.

