പെരുമ്പടപ്പ്: പുത്തൻപള്ളി ജാറത്തിലെ ആണ്ട് നേർച്ചയ്ക്ക് ഭക്തിനിർഭരമായ സമൂഹ സിയാറത്തോടെ തുടക്കമായി. വിവിധ മഖാമുകളിലും ആത്മീയ കേന്ദ്രങ്ങളിലുമായി നടന്ന സമൂഹ സിയാറത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത് പ്രാർത്ഥനകൾ നടത്തി.ആത്മീയ നേതാക്കളുടെ നേതൃത്വത്തിൽ നടന്ന സിയാറത്തിന് ശേഷം മതപരവും സാംസ്കാരികവുമായ വിവിധ പരിപാടികൾക്ക് തുടക്കമായി. നേർച്ചയുടെ ഭാഗമായി മതപ്രഭാഷണങ്ങൾ, സനദ് ദാന സമ്മേളനം, ദിക്ർ-ദുആ മജ്ലിസ്, അന്നദാനം, കൂട്ടപ്രാർത്ഥന എന്നിവ ഉൾപ്പെടെ നിരവധി പരിപാടികൾ തുടർന്നുള്ള ദിവസങ്ങളിൽ നടക്കും.ജാതി-മത ഭേദമന്യേ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വിശ്വാസികൾ ആണ്ട് നേർച്ചയിൽ പങ്കെടുക്കാനെത്തുന്നുണ്ട്. ആത്മീയാന്തരീക്ഷത്തിൽ നടക്കുന്ന ആണ്ട് നേർച്ചയുടെ സമാപന ദിനത്തിൽ പ്രത്യേക പ്രാർത്ഥനയും അന്നദാനവും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

