Breaking
Thu. Oct 1st, 2026

വയനാട് ലോക്സഭാ മണ്ഡലത്തിലെ റെയിൽവേ വികസനത്തിന് പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ

നിലമ്പൂർ: വയനാട് ലോക്സഭാ മണ്ഡലത്തിലെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് എംപി Priyanka Gandhi Vadra കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. യാത്രക്കാരുടെ വർധിച്ച തിരക്ക് പരിഗണിച്ച് പാലക്കാട്–നിലമ്പൂർ, ഷൊർണൂർ–നിലമ്പൂർ റൂട്ടുകളിലെ നിലവിലുള്ള പാസഞ്ചർ ട്രെയിനുകൾ മെമു (MEMU) സർവീസുകളാക്കി മാറ്റണമെന്നാണ് പ്രധാന ആവശ്യം.

തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസ് നിലമ്പൂർ റോഡുവരെ നീട്ടണമെന്നും, 24 കോച്ചുകളുള്ള ട്രെയിനുകൾക്ക് സർവീസ് നടത്താനാവുന്നവിധം പ്രധാന സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകൾ ദീർഘിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലൂടെ യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുകയും മേഖലയിലെ റെയിൽ ഗതാഗതം കൂടുതൽ ശക്തിപ്പെടുകയും ചെയ്യുമെന്ന് അവർ ചൂണ്ടിക്കാട്ടി.

2025-ൽ വണ്ടൂരിൽ ചേർന്ന റെയിൽവേ വികസന യോഗത്തിൽ ഉന്നയിച്ച ചില ആവശ്യങ്ങൾ ഇതിനകം നടപ്പാക്കിയതിനും പ്രിയങ്ക ഗാന്ധി നന്ദി അറിയിച്ചു. ഷൊർണൂർ–നിലമ്പൂർ മെമു സർവീസ് ആരംഭിച്ചത്, കോട്ടയം–നിലമ്പൂർ എക്സ്പ്രസിന് അധിക കോച്ച് അനുവദിച്ചത്, തുവ്വൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം ദീർഘിപ്പിച്ചത് തുടങ്ങിയ നടപടികളും അവർ കത്തിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *