ചങ്ങരംകുളം: സൺറൈസ് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് ദിവസങ്ങളായി പ്രവർത്തനരഹിതമായതോടെ പ്രദേശത്ത് രാത്രികാലങ്ങളിൽ രൂക്ഷമായ വെളിച്ചക്കുറവാണ് അനുഭവപ്പെടുന്നത്. ദേശീയപാതയിലെ തിരക്കേറിയ ഈ ജംഗ്ഷനിൽ മതിയായ വെളിച്ചമില്ലാത്തതിനാൽ വാഹനയാത്രികരും കാൽനടയാത്രക്കാരും അപകടഭീഷണിയിലാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.രാത്രി സമയങ്ങളിൽ വാഹനങ്ങൾ കൂടുതലായി കടന്നുപോകുന്ന ഈ ഭാഗത്ത് ഹൈമാസ്റ്റ് ലൈറ്റ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.
ചങ്ങരംകുളം സൺറൈസ് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതം; വെളിച്ചക്കുറവ് അപകടഭീഷണിയാകുന്നു

