Breaking
Wed. Aug 12th, 2026

സൈദ് മുഹമ്മദ് തങ്ങൾക്ക് അർഹമായ പരിഗണന പാർട്ടി നൽകിയില്ല: യുഡിഎഫ് ജില്ലാ ചെയർമാൻ കെ പി എ മജീദ്.

പൊന്നാനി: കോൺഗ്രസ് നേതാവ് സൈദ് മുഹമ്മദ് തങ്ങളുടെ ഒന്നാം ചരമ വാർഷിക ദിനം പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പൊന്നാനിയുടെ സാമൂഹിക രാഷ്ട്രീയ ആത്മീയ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന തങ്ങൾ രാഷ്ട്രീയത്തെ സൗമ്യമായി അവതരിപ്പിക്കുന്ന വേറിട്ടൊരു രീതിയാണ് അവലംബിച്ചു പോന്നത്. കെഎസ്‌യു പ്രവർത്തനത്തിലൂടെ പതിറ്റാണ്ടുകളുടെ കോൺഗ്രസ് പാരമ്പര്യമുള്ള തങ്ങൾക്ക് പാർട്ടിയിൽ അർഹതപ്പെട്ട സ്ഥാനങ്ങൾ നൽകാതിരുന്നതിൽ കോൺഗ്രസ് നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ കെ പി അബ്ദുൽ മജീദ് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. പൊന്നാനി ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷ വഹിച്ചു. മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ ഹാരിസ് പെരുമ്പാവൂർ മുഖ്യപ്രഭാഷണം നടത്തി. ടി കെ അഷറഫ്, അഡ്വ: എൻ എ ജോസഫ്, ഹൈദ്രോസ് മാസ്റ്റർ, എ പവിത്രകുമാർ, എം അബ്ദുല്ലത്തീഫ്, സി ജാഫർ, കെ എം അനന്തകൃഷ്ണൻ, കല്ലാട്ടയിൽ ഷംസു, കൂരിയാട് ബാവ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസിൽ, വെളിയങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റമീന,കെ ജയപ്രകാശ്, എൻ പി നബിൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *