പൊന്നാനി:പൊന്നാനിയിലേക്ക് അനുവദിച്ച കെഎസ്ആർടിസി ബസ്സുകൾ നൗഷാദ്അലി എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. പൊന്നാനി: പൊന്നാനി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ജനങ്ങൾക്ക് ഉപകാരപ്രദവും ലാഭകരവും ആയിരുന്ന നിരവധി ബസ്സുകൾ കഴിഞ്ഞ സർക്കാരിൻ്റെ ഭരണത്തിൽ റദ്ദാക്കിയിരുന്നു. നിരവധി യാത്രക്കാർ ഉണ്ടായിരുന്ന ബസ്സുകളാണ് ഒഴിവാക്കിയിരുന്നത്. മതിയായ ജീവനക്കാർ പൊന്നാനിയിൽ ഇല്ല എന്ന കാരണം പറഞ്ഞാണ് പൊന്നാനിയിൽ നിന്നുള്ള സർവീസുകൾ ഇല്ലാതായത്. പൊന്നാനി ,തവനൂർ എംഎൽഎമാരുടെ ശക്തമായ ഇടപെടൽ കാരണം കണ്ടക്ടർ, ഡ്രൈവർ തസ്തികയിലേക്ക് ജീവനക്കാരെ കഴിഞ്ഞദിവസം നിയമനം നടത്തിയതിനെ തുടർന്നാണ് പൊന്നാനി- തിരൂർ റൂട്ടിൽ രണ്ട് പ്രിയദർശിനി ബസുകൾ അനുവദിച്ചത്. ആയതിന്റെ ഫ്ലാഗ് ഓഫ് കെപി നൗഷാദ് എംഎൽഎ നിർവഹിച്ചു . ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ കെ പി രാധാകൃഷ്ണൻ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.

