Breaking
Sat. Jun 27th, 2026

എടപ്പാൾ: എടപ്പാൾ പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും വിവിധ വിഷയങ്ങൾ വിലയിരുത്തുന്നതിനുമായി തിരൂർ ഡി.വൈ.എസ്.പി എ. എം സിദ്ധീഖിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം എടപ്പാളിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.
സംഘത്തിൽ ചങ്ങരംകുളം എസ്.ഐ. ഹരിഹരൻ, തിരൂർ ഡി.വൈ.എസ്.പി ഓഫീസിലെ എസ്.ഐമാരായ സജീവ്, ഹരീഷ്, കെ.പി മനോജ് എന്നിവർ പങ്കെടുത്തു.സ്ഥല സന്ദർശനത്തിൽ പൊതു പ്രവർത്തകരായ ഇ.പി. രാജീവ്, സി.രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ്‌ കെ.പി. സിന്ധു, ഇ.പി. വേലായുധൻ, വൈസ് പ്രസിഡന്റ്‌ കെ.വി. ലൈസ്സ്, കെ.പി. അച്ചുതൻ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.പ്രദേശത്തെ പൊതുസുരക്ഷ, ഗതാഗത ക്രമീകരണങ്ങൾ, ജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് സംഘം വിലയിരുത്തൽ നടത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. സ്ഥല സന്ദർശനത്തിൽ പൊതുപ്രവർത്തകരും ജനപ്രതിനിധികളും വിവിധ വിഷയങ്ങൾ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി.സ്ഥലം കണ്ടെത്തിയ റിപ്പോർട്ട് ഡിവൈഎസ്പി ആഭ്യന്തരവകുപ്പിനും ഡിജെപിക്കും കൈമാറി

Related Post

Leave a Reply

Your email address will not be published. Required fields are marked *