Breaking
Mon. Jun 29th, 2026

പൊ​ന്നാ​നി: ഹാ​ർ​ഡ് വെ​യ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും ഒ.​എ​ൽ.​എ​ക്സ് വ​ഴി​യും വ്യാ​ജ ചെ​ക്ക് ന​ൽ​കി ത​ട്ടി​പ്പ് ന​ട​ത്തി​യ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ. കൊ​ല്ലം കാ​ര​റ മ​ട​ത്ത​റ സ്വ​ദേ​ശി പ​റ​യാ​ട്ട് ഹൗ​സി​ൽ അ​ഖി​ലി​നെ​യാ​ണ് (38) പൊ​ന്നാ​നി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ന്നാ​നി ച​മ്ര​വ​ട്ടം ജ​ങ്ഷ​നി​ൽ സി​ൽ​സി​ല ഹാ​ർ​ഡ് വെ​യ​ർ ഷോ​പ്പി​ലെ​ത്തി സൈ​റ്റ് എ​ൻ​ജി​നീ​യ​റാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി വാ​ട്ട​ർ പ്രൂ​ഫ് പെ​യി​ന്റ് വാ​ങ്ങി​യ ശേ​ഷം പ​ണ​ത്തി​നു​പ​ക​രം വ്യാ​ജ ചെ​ക്ക് ന​ൽ​കി സ്ഥ​ലം വി​ട്ടി​രു​ന്നു. വ്യാ​ജ ചെ​ക്ക് ന​ൽ​കി വാ​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ വെ​ളി​യ​ങ്കോ​ട്ടെ മ​റ്റൊ​രു പെ​യി​ന്റ് ക​ട​യി​ൽ വി​ൽ​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ ക​ട​യു​ട​മ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പൊ​ന്നാ​നി പൊ​ലീ​സ് എ​ത്തി പി​ടി​കൂ​ടി​യ​ത്. ഒ.​എ​ൽ.​എ​ക്സ് വ​ഴി ഇ​ട​പാ​ടു​കാ​രി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ണും വാ​ഹ​ന​ങ്ങ​ളും വാ​ങ്ങി പ​ണ​മി​ല്ലാ​ത്ത അ​ക്കൗ​ണ്ടി​ന്റെ ചെ​ക്ക് ന​ൽ​കി വ​ഞ്ച​ന ന​ട​ത്തി​യ കേ​സും പ്ര​തി​ക്കെ​തി​രെ​യു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ത​ട്ടി​പ്പു​വ​ഴി കൈ​ക​ലാ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഹാ​ർ​ഡ്‌​വെ​യ​ർ, ഫ​ർ​ണി​ച്ച​ർ ഷോ​പ്പു​ക​ളി​ൽ എ​ത്തി വി​സ്താ​രാ ക​മ്പ​നി മാ​നേ​ജ​ർ ആ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ​ശേ​ഷം ക​ർ​ണാ​ട​ക ബാ​ങ്കി​ന്റെ വി​സ്താ​ര ക​മ്പ​നി​യു​ടെ പേ​രി​ലു​ള്ള ചെ​ക്ക് ന​ൽ​കി ഉ​ട​മ​ക​ളെ ക​ബ​ളി​പ്പി​ച്ച് ശേ​ഷം ക​ട​ന്നു​ക​ള​യു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി.

കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ര​വ​ധി ഷോ​പ്പു​ക​ളി​ൽ ഇ​യാ​ൾ സ​മാ​ന​മാ​യ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഗു​രു​വാ​യൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കാ​ത്ത വി​സ്താ​ര എ​ന്ന സ്ഥാ​പ​ന​ത്തി​ന്റെ പേ​രി​ൽ കാ​ർ​ഡു​ക​ൾ അ​ടി​ച്ച് ന​ൽ​കി ത​ട്ടി​പ്പ് ന​ട​ത്തി. തൃ​ശൂ​ർ സി​റ്റി സെ​ന്റ​റി​ൽ ഇ​യാ​ൾ റൂം ​എ​ടു​ത്ത് ഇ​യാ​ൾ വി​സ്താ​ര ക​മ്പ​നി എം.​ഡി ആ​ണെ​ന്നു പ​റ​ഞ്ഞ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​രം പൊ​ലീ​സി​ന്റെ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഗു​രു​വാ​യൂ​രി​ൽ ഫ്ലാ​റ്റ് വാ​ട​ക​ക്ക് എ​ടു​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്ന വ്യാ​ജേ​ന ഇ​യാ​ൾ താ​മ​സി​ച്ചു വ​ന്നാ​ണ് ത​ട്ടി​പ്പു​ക​ൾ ന​ട​ത്തു​ന്ന​ത്.

വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ക​ട​ക​ളി​ൽ എ​ത്തി സി​മെ​ന്റ്, മ​റ്റ് കെ​ട്ടി​ട നി​ർ​മാ​ണ വ​സ്തു​ക്ക​ൾ എ​ന്നി​വ വാ​ങ്ങി പ​ണം ന​ൽ​കാ​തെ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സു​ക​ളും പ​ണം ന​ൽ​കാ​തെ ക​ബ​ളി​പ്പി​ച്ച ചെ​ക്ക് കേ​സു​ക​ളും ഉ​ണ്ട്. പൊ​ന്നാ​നി ഇ​ൻ​സ്‌​പെ​ക്ട​ർ സ​തീ​ഷ് കു​മാ​ർ, എ​സ്‌.​ഐ ടി.​എം. വി​നോ​ദ്, എ.​എ​സ്‌.​ഐ വ​ർ​ഗീ​സ്, എം. ​നൗ​ഷാ​ദ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ നാ​സ​ർ, എ​സ്. പ്ര​ശാ​ന്ത് കു​മാ​ർ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ശ്രീ​രാ​ജ്, ഗോ​വി​ന്ദ് എ​ന്നി​വ​ർ അ​ട​ങ്ങി​യ അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *