Breaking
Thu. Oct 1st, 2026

നാളെ മുതല്‍ ആകാശത്തും കിട്ടും ‘ഓണസദ്യ’.

ആകാശത്ത് ഓണമുണ്ണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ശനിയാഴ്ച മുതല്‍ ഈ മാസം അവസാനം വരെ കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് യാത്രയുടെ 18 മണിക്കൂര്‍ മുന്‍പ് വരെ ബുക്ക് ചെയ്ത് ഓണസദ്യ കഴിക്കാം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും ഇതിനായി സൗകര്യമുണ്ട്.വിഭവസമൃദ്ധമായാണ് ഓണസദ്യ ഒരുക്കുന്നത്. കസവുകരയുടെ ഡിസൈനില്‍ തയ്യാറാക്കിയ പ്രത്യേക പാക്കറ്റുകളിലാണ് ഓണസദ്യ യാത്രക്കാരുടെ കൈയിലെത്തുക. 500 രൂപയാണ് വില.ഓണസദ്യയുടെ ആദ്യ ലോഞ്ചിങ് ടൂറിസം മന്ത്രി പിസി വിഷ്ണുനാഥ് നിര്‍വഹിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *