Breaking
Tue. Sep 8th, 2026

എൽ. പി.ജിക്കും പെട്രോളിനും വില വർദ്ധിപ്പിക്കാൻ സാധ്യത :നിയന്ത്രണം ഏർപ്പെടുത്തിയേക്കും

ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് കടുത്ത ആശങ്ക സൃഷ്ടിച്ചു രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കത്തിക്കയറുന്നു. ഇറാനെതിരെ അമേരിക്കയുടെ ആക്രമണം ശക്തമാകുന്നതും പശ്ചിമേഷ്യയിലെ സംഘർഷം വ്യാപിക്കുന്നതും ഇന്ധന പ്രതിസന്ധി രൂക്ഷമാക്കുന്നു. ഇന്നലെ ഹോർമുസ് ഇടനാഴിയിലെ പുതിയ സുരക്ഷാ പ്രതിസന്ധി ചരക്കുനീക്കത്തെ ബാധിക്കുമെന്ന ആശങ്ക. ഇതോടെ രാജ്യാന്തര വിപണിയിൽ ബ്രെൻ്റ് ക്രൂഡിൻ്റെ വില ബാരലിന് അഞ്ച് ശതമാനം വർദ്ധിപ്പിച്ച് 86 നില മുകളിലെത്തി. അമേരിക്കയിലെ വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയറ്റ്(ഡബ്ലിയു.ടി) ക്രൂഡ് വില 80 ഡോളർ കടന്നു. ഒരു മാസത്തിനിടെ ഏറ്റവും ഉയർന്ന വിലയാണിത്. ഇന്ത്യയുടെ മൊത്തം ക്രൂഡ് ഉപഭോഗത്തിൽ 85 എണ്ണം ഇറക്കുമതിയിലൂടെയാണ് എത്തുന്നത്.

പശ്ചിമേഷ്യ സംഘർഷം ഹോർമൂസിലൂടെയുള്ള വെസലുകളുടെ സഞ്ചാരം ഗണ്യമായി കുറയുമെന്നതിനാൽ വില 95 നീണ്ടുനിൽക്കുമെന്ന് യൂറേഷ്യൻ ഗ്രൂപ്പിലെ അനലിസ്റ്റുകൾ പറയുന്നു.

ഹോർമസ് വഴിയുള്ള ചരക്ക് നീക്കം വീണ്ടും തടസ്സപ്പെട്ടാൽ ഇന്ത്യയിൽ പാചക വാതക വിതരണത്തിന് കേന്ദ്ര സർക്കാർ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തും. രാജ്യത്തെ മൊത്തം എൽ.പി.ജി ഇറക്കുമതിയുടെ 80 അധികവും ഹോർമുസിലൂടെയാണ് എത്തുന്നത്. മറ്റ് വിപണികളിൽ നിന്ന് വാങ്ങിയാലും ചെലവ് കൂടുതലാണെന്ന് കമ്പനികൾ പറയുന്നു. ഇന്ധന വിലക്കയറ്റം രൂക്ഷമാകും

ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് 20 ശതമാനം റീഇമ്പേഴ്‌സ്‌മെൻ്റ് ചാർജിംഗ് ഏർപ്പെടുത്താനുള്ള ഡോണൾഡ് ട്രംപിൻ്റെ നീക്കം പ്രാബല്യത്തിലായാൽ ചരക്കുനീക്ക ചെലവ് ഗണ്യമായി കൂടും. പൂർണ്ണമായി നിറച്ച സൂപ്പർ ടാങ്കറുകൾക്ക് മൂന്ന് കോടിയാണ് അധിക ബാദ്ധ്യത ഈ നീക്കം സൃഷ്ടിക്കുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *