എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി. ഭവനിൽ അതിക്രമിച്ച് കയറി അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് ശ്രമിച്ചെന്നാരോപിച്ച് സിപിഐ(എം) സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി എടപ്പാൾ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രകടനത്തിന് ഏരിയ സെക്രട്ടറി ടി. സത്യൻ, സി. രാമകൃഷ്ണൻ, എസ്. സുജിത്ത്, എം. എ. നവാബ്, കെ. പി. മോഹനൻ, എ. സിദ്ദീഖ്, വി. വി. കുഞ്ഞുമുഹമ്മദ്, കെ. കുമാരൻ എന്നിവർ നേതൃത്വം നൽകി.
എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

