Breaking
Thu. Oct 1st, 2026

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയ കുറ്റിപ്പുറം പഞ്ചായത്തിലെ ചെല്ലൂർ മൂർദ്ധാവ് നഗറിലെനവീകരണ പ്രവർത്തനങ്ങൾക്ക് പദ്ധതികളാകുന്നു .പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ എയുടെ അദ്ധ്യക്ഷതയിൽ എസ്.സി നഗർ നവീകരണത്തിനായി പദ്ധതികൾ അംഗീകരിക്കുന്നതിനുളള യോഗം ചേർന്നു. നേരത്തെ നഗറിൽ പ്രദേശവാസികളുടെ യോഗത്തിൽ നിന്നുണ്ടായ നിർദ്ദേശങ്ങളിൽ നിന്ന് വന്ന പദ്ധതികൾ അംഗീകരിക്കുന്നതിനായാണ് കമ്മിറ്റിയുടെ യോഗം ചേർന്നത് .

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അജയ് കുമാർ , കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി , ജനപ്രതിനിധികളായ ലിജി ജാസ്മിൻ, സൈനബ കെ , നജ് മത്ത് ,പട്ടിക ജാതി വികസന ഓഫീസർ
ആർദ്ര വിജയകൃഷ്ണൻ ഒ.പി , ജില്ലാ നിർമ്മിതി കേന്ദ്രം പ്രൊജക്ട് മാനേജർ ബീന കെ.ആർ എഞ്ചിനിയർ അനീസ് ,
കമ്മിറ്റി അംഗങ്ങളായഅനീഷ്, ശ്രീജ , ബാബു പി.കെ എന്നിവർ സംസാരിച്ചു.. പട്ടികജാതി പട്ടിക വർഗ്ഗ വികസന വകുപ്പിൻ്റെ അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിലുൾപ്പെടുത്തി അനുവദിച്ച ഒരു കോടി രൂപയുടെ പദ്ധതി പ്രകാരമാണ് നഗറിൽ നവീകരണ പ്രവൃത്തികൾ നടത്തുന്നത്.റോഡുകളുടെയും ഫുട്പാത്തുകളുടേയും നവീകരണം , സംരക്ഷണ ഭിത്തി നിർമ്മാണം , കിണറുകളുടേയും വീടുകളുടേയും നവീകരണം തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്

എം.എൽ.എ നൽകിയ ശുപാർശ അംഗീകരിച്ചാണ് 89 / 2025SCSTD പ്രകാരം പട്ടിക ജാതി പട്ടിക വർഗ്ഗ വികസന (സി) വകുപ്പ് ഫണ്ടനുവദിച്ചിട്ടുള്ളത്.എം.എൽ. എയുടെ ശുപാർശ പ്രകാരം എടയൂർ പഞ്ചായത്തിലെ പൊറ്റേക്കളംപടി, പൂവ്വത്തുംതറ, പൊന്മള പഞ്ചായത്തിലെ തെക്കേക്കര , മണ്ണഴി കോട്ടപ്പുറം എന്നീ നഗറുകൾക്ക് ഒരു കോടി രൂപ വീതവുംഇരിമ്പിളിയം പഞ്ചായത്തിലെ പോക്കാട്ടുകുഴി നഗറിന് 50 ലക്ഷം രൂപയും നേരത്തെ അനുവദിച്ചിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *