സംസ്ഥാനത്ത് പെയ്ത അതിതീവ്രമഴയിൽ കെഎസ്ഇബിയ്ക്ക് ഉണ്ടായത് കനത്ത നാശനഷ്ടം. ഇതുവരെ 25.43 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.2892 ട്രാന്‍സ്ഫോര്‍മറുകളെ മഴക്കെടുതി ബാധിച്ചു. 6,56,770 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 349 ഹൈ ടെന്‍ഷന്‍ പോസ്റ്റുകളും 2599 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു. 233 ട്രാന്‍സ്ഫോര്‍മറുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. 63676 ഉപഭോക്താക്കള്‍ക്ക് ഇനിയും വൈദ്യതിബന്ധം പുനഃസ്ഥാപിക്കാനുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്നും ഇതിനായി ജനങ്ങളും സഹകരിക്കണമെന്നും ഇനിയും മഴ തുടരുകയാണെങ്കിൽ നാശനഷ്ടം വർധിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

