Breaking
Thu. Oct 1st, 2026

തേങ്ങ മോഷണക്കേസ്: പൊന്നാനിയിൽ മൂന്നുപേർ പിടിയിൽ.

പൊന്നാനി: വിവിധ പ്രദേശത്ത് വീടിനോട് ചേർന്ന ഷെഡിൽ കയറിയിരുന്ന തേങ്ങ മോഷ്ടിച്ച കേസിൽ മൂന്ന് പേരെ പൊന്നാനി പൊലീസ് പിടികൂടി.അക്രമക്കേസുകളിൽ ഉൾപ്പെട്ട പ്രതിയായ ഹാജിയാരകത്ത് യാസിർ (19), മണിശ്ശേരി പാലഞ്ചേരി വീട്ടിൽ ഗോകുൽ (20), പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ് പിടിയിലായത്.
രാത്രി സമയത്ത് വീടിനോട് ചേർന്ന ഷെഡിൽ സൂക്ഷിച്ചിരുന്ന തേങ്ങ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി വിൽപ്പന നടത്തിയതായാണ് കേസ്. മോഷ്ടിച്ച ബൈക്കുകളിൽ രാത്രി സഞ്ചരിച്ചാണ് പ്രതികൾ മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.പൊന്നാനി കോടതിയിൽ ഹാജരാക്കിയ യാസിറിനെയും ഗോകുലിനെയും റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും.
പൊന്നാനി പൊലീസ് ഇൻസ്പെക്ടർ കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. അനന്തലക്ഷ്മി, വർഗീസ്, ജെറോം, നാസർ, പ്രശാന്ത്, സുധീഷ്, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *