എടപ്പാൾ :പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ഉൾപ്പെടുന്ന ചെറവല്ലൂർ തുരുത്ത് ദ്വീപിലെ 15 കുടുംബങ്ങൾ ഇന്നും യാത്രാമാർഗമില്ലാതെ ദുരിതജീവിതം നയിക്കുകയാണ്. അടിയന്തര സാഹചര്യങ്ങളിൽ പോലും സുരക്ഷിതമായി പുറത്തേക്കെത്താൻ മാർഗമില്ലാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. വർഷങ്ങളായുള്ള ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ശക്തമായ ആവശ്യം ഉയരുകയാണ്

