Breaking
Wed. Aug 5th, 2026

ചെറവല്ലൂർ തിരുത്തുമ്മൽ ദ്വീപ് നിവാസികളുടെ ദുരിതത്തിന് പരിഹാരമാകുന്നു; സ്ഥലം സന്ദർശിച്ച് കെ.പി. നൗഷാദ് അലി എം.എൽ.എ

എടപ്പാൾ :ചെറവല്ലൂർ പഞ്ചായത്തിലെ തിരുത്തുമ്മൽ ദ്വീപ് നിവാസികൾ വർഷങ്ങളായി നേരിടുന്ന യാത്രാ ദുരിതത്തിനും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്കും ശാശ്വത പരിഹാരം കാണുന്നതിനായി കെ.പി. നൗഷാദ് അലി എം.എൽ.എ സ്ഥലം സന്ദർശിച്ചു.പ്രദേശവാസികളുമായി നേരിട്ട് സംസാരിച്ച എം.എൽ.എ, അവരുടെ പ്രശ്നങ്ങൾ വിശദമായി കേൾക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.ദ്വീപ് നിവാസികളുടെ യാത്രാ സൗകര്യം, സുരക്ഷ, അടിസ്ഥാന വികസന പ്രവർത്തനങ്ങൾ എന്നിവ വേഗത്തിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു. പ്രദേശത്തെ ജനങ്ങളുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച് വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *