Breaking
Wed. Sep 30th, 2026

ആയിരങ്ങൾക്ക് അന്നദാനം നൽകി പുത്തൻപള്ളി ശൈഖ് കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ 116-ാമത് ആണ്ട് നേർച്ച സമാപിച്ചു

പെരുമ്പടപ്പ്: പുത്തൻപള്ളി ശൈഖ് കുഞ്ഞഹമ്മദ് മുസ്‌ലിയാർ (റ)യുടെ 116-ാമത് ആണ്ട് നേർച്ച സമാപിച്ചു. വിവിധ പരിപാടികളോടനുബന്ധിച്ച് നടന്ന നേർച്ചയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.നേർച്ചയുടെ ഭാഗമായി വിപുലമായ അന്നദാനവും സംഘടിപ്പിച്ചു. ദൂരദേശങ്ങളിൽ നിന്നടക്കം നിരവധി പേരാണ് നേർച്ചയിൽ പങ്കെടുക്കാനായി പുത്തൻപള്ളിയിലെത്തിയത്. വിശ്വാസികളുടെ സാന്നിധ്യം കൊണ്ട് പ്രദേശം ഏറെ സജീവമായി.

ആത്മീയ സംഗമങ്ങൾ, പ്രാർത്ഥനകൾ, മതപ്രഭാഷണങ്ങൾ തുടങ്ങിയ വിവിധ പരിപാടികളും ആണ്ടുനേർച്ചയുടെ ഭാഗമായി നടന്നു. പുത്തൻപള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് കുഞ്ഞഹമ്മദ് മുസ്‌ലിയാരുടെ സ്മരണ പുതുക്കിയാണ് 116-ാമത് ആണ്ടുനേർച്ച സംഘടിപ്പിച്ചത്.വൻ ജനപങ്കാളിത്തത്തോടെയും വിപുലമായ അന്നദാനത്തോടെയും ഇത്തവണത്തെ ആണ്ടുനേർച്ച സമാപിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *