Breaking
Thu. Aug 13th, 2026

ഓണക്കാലത്തെ റേഷൻ വിഹിതം സർക്കാർ പ്രഖ്യാപിച്ചു : മഞ്ഞ കാര്‍ഡിന് 30 കിലോ അരിയും സൗജന്യ കിറ്റും.വെള്ള കാര്‍ഡിന് 10.90 രൂപയ്ക്ക് 7 കിലോ അരി

ഓണക്കാലത്തെ റേഷന്‍ വിഹിതം ഭക്ഷ്യവകുപ്പ് പ്രഖ്യാപിച്ചു. സാധാരണ റേഷന്‍ അരിവിഹിതം കുറച്ചിട്ടില്ല, വില കൂട്ടിയിട്ടുമില്ല എന്ന് ഭക്ഷ്യവകുപ്പ് വ്യക്തമാക്കി. അരിവില 10.90-ല്‍ നിന്ന് 26 രൂപയായി വര്‍ധിപ്പിച്ചു എന്ന പ്രചാരണം തികച്ചും അവാസ്തവമാണെന്നും വകുപ്പ് അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ടൈഡ് ഓവര്‍ അരി വിഹിതത്തില്‍ 2026 ജനുവരി മുതല്‍ 6,459 മെട്രിക് ടണ്‍ കുറവുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ അരിക്ക് പകരം ഗോതമ്പ് വാങ്ങിയതാണ് സ്‌പെഷല്‍ അരി കൊടുക്കാനുള്ള പരിമിതിക്ക് കാരണമെന്ന് ഭക്ഷ്യവകുപ്പ് പറഞ്ഞു. ഇതിന്റെ ബദലായി ഒഎംഎസ്‌എസ് അരി 26 രൂപ നിരക്കില്‍ നീല, വെള്ള, തവിട്ട്, പിങ്ക് കാര്‍ഡുകാര്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു.

1) മഞ്ഞ കാര്‍ഡ് 30 കിലോ അരി + 5 കിലോ ഗോതമ്പ്/ആട്ട, ഗോതമ്പിന് പകരം കിലോയ്ക്ക് 7 രൂപ നിരക്കിൽ 3 കിലോ വരെ ആട്ട. മഞ്ഞ കാർഡുകാർക്ക് സൗജന്യ ഓണക്കിറ്റും ഉണ്ടാകും. കഴിഞ്ഞ വര്‍ഷത്തെ വിഹിതത്തില്‍ കുറവില്ല.

2) പിങ്ക് കാര്‍ഡ്ഒരാള്‍ക്ക് 4 കിലോ അരി + 1 കിലോ വരെ ആട്ട 17 രൂപയ്ക്ക്.സ്‌പെഷ്യല്‍ വിഹിതം:- 3 കിലോ അരി 10.90 രൂപയ്ക്ക് + 2 കിലോ ഗോതമ്പ് 8.70 രൂപയ്ക്ക്അധികം:- ഒരു കുടുംബത്തിന് ഒഎംഎസ്‌എസ് അരി 10 കിലോ 26 രൂപയ്ക്ക്

3) കാര്‍ഡ് ആളൊന്നിന് 2 കിലോ അരി 4 രൂപയ്ക്ക് + 4 കിലോ വരെ ആട്ട 17 രൂപയ്ക്ക്.സ്‌പെഷ്യല്‍ വിഹിതം:- 3 കിലോ അരി 10.90 രൂപയ്ക്ക് + 2 കിലോ ഗോതമ്പ് 8.70 രൂപയ്ക്ക്അധികം:- ഒരു കുടുംബത്തിന് ഒഎംഎസ്‌എസ് അരി 10 കിലോ 26 രൂപയ്ക്ക്

4) വെള്ള കാര്‍ഡ് 7 കിലോ അരി 10.90 രൂപയ്ക്ക് + 4 കിലോ വരെ ആട്ട 17 രൂപയ്ക്ക്സ്‌പെഷ്യല്‍:- 2 കിലോ ഗോതമ്പ് 8.70 രൂപയ്ക്ക്അധികം:- ഒരു കുടുംബത്തിന് ഒഎംഎസ്‌എസ് അരി 10 കിലോ 26 രൂപയ്ക്ക്5) ക്ഷേമ വിഭാഗം തവിട്ട് കാര്‍ഡ്2 കിലോ അരി 10.90 രൂപയ്ക്ക് + 2 കിലോ ഗോതമ്പ് 8.70 രൂപ + 1 കിലോ ആട്ട 17 രൂപഅധികം:- കാര്‍ഡിന് ഒഎംഎസ്‌എസ് അരി 10 കിലോ 26 രൂപയ്ക്ക്.

5) ക്ഷേമ വിഭാഗം തവിട്ട് കാര്‍ഡ് 2 കിലോ അരി 10.90 രൂപയ്ക്ക് + 2 കിലോ ഗോതമ്പ് 8.70 രൂപ + 1 കിലോ ആട്ട 17 രൂപഅധികം:- കാര്‍ഡിന് ഒഎംഎസ്‌എസ് അരി 10 കിലോ 26 രൂപയ്ക്ക്.

Related Post

Leave a Reply

Your email address will not be published. Required fields are marked *