എടപ്പാൾ: വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത് ആർജ്ജിക്കുക എന്നതാകണമെന്ന് അഡ്വ. വി.എസ്. ജോയ് എം.എൽ.എ പറഞ്ഞു. കടകശ്ശേരി ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടന്ന ബിരുദദാന ചടങ്ങ് 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മലയാളം സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ മുഖ്യാതിഥിയായി. ക്യാമ്പസിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ 150 ഓളം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.വൈസ് പ്രിൻസിപ്പൽ പ്രൊഫ. മൊയ്തീൻകുട്ടി പി. സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ പ്രൊഫ. കോയക്കുട്ടി ടി.കെ. അധ്യക്ഷത വഹിച്ചു.ഐഡിയൽ ട്രസ്റ്റ് സെക്രട്ടറി കെ.കെ.എസ്. ആറ്റക്കോയ തങ്ങൾ, ഐഡിയൽ ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപകനും സി.ഇ.ഒയുമായ കെ.എ. മജീദ്, ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. അബ്ദുൾ അലി, കമ്പ്യൂട്ടർ സയൻസ് മേധാവി സുധീഷ് എസ്., കൊമേഴ്സ് വിഭാഗം മേധാവി ഷഹീന എം., സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് മേധാവി അബ്ദുൾ ഫത്താഹ്, അനൂപ് പി. എന്നിവർ ആശംസകൾ നേർന്നു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഭിലാഷ് ശങ്കർ നന്ദി പറഞ്ഞു.

