Breaking
Fri. Sep 25th, 2026

അക്വാറ്റിക് ചാമ്പ്യൻഷിപ്പ്; മെഡൽ തിളക്കവുമായി ഒരു കുടുംബത്തിൽ നിന്ന് മൂന്ന് പേർ

റ​വ​ന്യൂ ജി​ല്ല അ​ക്വാ​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മെ​ഡ​ൽ നേ​ട്ട​വു​മാ​യി ഒ​രു കു​ടും​ബ​ത്തി​ൽ നി​ന്ന് മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ൾ. കൊ​ട​ക്കാ​ട​ൻ ത​റ​വാ​ട്ടി​ലെ അ​ൽ ഹാ​ദി, ഫാ​ത്തി​മ ഹ​ഫ, ആ​യി​ശ ന​ജ എ​ന്നി​വ​രാ​ണ് വി​ജ​യ​ഗാ​ഥ ര​ചി​ച്ച​ത്. ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച അ​ൽ ഹാ​ദി കൊ​ട​ക്കാ​ട​ൻ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച വെ​ച്ച​ത്. റ​ഫീ​ഖ് കൊ​ട​ക്കാ​ട​ൻ – സു​ബൈ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ അ​ൽ ഹാ​ദി 100 മീ​റ്റ​ർ ബാ​ക്ക് സ്ട്രോ​ക്കി​ൽ ഒ​ന്നാം സ്ഥാ​ന​വും, 50 മീ​റ്റ​ർ ബാ​ക്ക് സ്ട്രോ​ക്കി​ൽ ര​ണ്ടാം സ്ഥാ​ന​വും, 50 മീ​റ്റ​ർ ബ​ട്ട​ർ​ഫ്ലൈ ഇ​ന​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. കൂ​ടാ​തെ 4×100 മീ​റ്റ​ർ വ്യ​ക്തി​ഗ​ത മെ​ഡ്‌​ലെ റി​ലേ​യി​ൽ ഒ​ന്നാം സ്ഥാ​ന​വും, 4×100 മീ​റ്റ​ർ ഫ്രീ​സ്റ്റൈ​ൽ റി​ലേ​യി​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി അ​ൽ ഹാ​ദി മെ​ഡ​ൽ കൊ​യ്ത്ത് പൂ​ർ​ത്തി​യാ​ക്കി.

സ​ഹോ​ദ​രി ഫാ​ത്തി​മ ഹ​ഫ സ​ബ് ജൂ​നി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ലാ​ണ് മെ​ഡ​ൽ വാ​രി​ക്കൂ​ട്ടി​യ​ത്. 200 മീ​റ്റ​ർ ബ്രെ​സ്റ്റ് സ്ട്രോ​ക്കി​ലും 400 മീ​റ്റ​ർ ഫ്രീ​സ്റ്റൈ​ലി​ലും വെ​ള്ളി നേ​ടി​യ ഹ​ഫ, 200 മീ​റ്റ​ർ ഫ്രീ​സ്റ്റൈ​ലി​ൽ മൂ​ന്നാം വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. ജൂ​നി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച റ​ഫീ​ഖി​ന്റെ സ​ഹോ​ദ​ര​പു​ത്രി ആ​യി​ശ ന​ജ കൊ​ട​ക്കാ​ട​ൻ ര​ണ്ട് വെ​ങ്ക​ല മെ​ഡ​ലു​ക​ൾ നേ​ടി. പ്ര​വാ​സി​യാ​യ മൊ​യ്തീ​ൻ​കു​ട്ടി കൊ​ട​ക്കാ​ട​ൻ – ഖ​മ​റു​ന്നി​സ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ആ​യി​ശ ന​ജ 100 മീ​റ്റ​ർ ബ്രെ​സ്റ്റ് സ്ട്രോ​ക്കി​ലും 200 മീ​റ്റ​ർ ബ്രെ​സ്റ്റ് സ്ട്രോ​ക്കി​ലു​മാ​ണ് മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്. പി​തൃ​സ​ഹോ​ദ​ര​നാ​യ യൂ​നു​സ് അ​ലി​യു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ഇ​വ​രു​ടെ നേ​ട്ടം.

Related Post

Leave a Reply

Your email address will not be published. Required fields are marked *