Breaking
Tue. Nov 17th, 2026

വാട്സ്ആപ്പ് വ്യാജ അക്കൗണ്ടുകൾ വഴി തട്ടിപ്പ്.

പരിചയമുള്ളവരുടെ പേരും പ്രൊഫൈൽ ഫോട്ടോയും ദുരുപയോഗം ചെയ്ത് വാട്സ്ആപ്പിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് പണം ആവശ്യപ്പെടുന്ന സൈബർ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.“ഞാൻ ആശുപത്രിയിലാണ്”, “അടിയന്തരമായി പണം ആവശ്യമാണ്” തുടങ്ങിയ സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പുകാർ പണം ആവശ്യപ്പെടുന്നത്.

വാട്സ്ആപ്പിലെ പേരും പ്രൊഫൈൽ ഫോട്ടോയും പരിചിതമാണെന്നതുകൊണ്ട് മാത്രം സന്ദേശം അയക്കുന്നത് യഥാർഥ വ്യക്തിയാണെന്ന് ഉറപ്പിക്കരുത്. പണം ആവശ്യപ്പെട്ടാൽ ബന്ധപ്പെട്ട വ്യക്തിയെ നേരിട്ട് ഫോണിൽ വിളിച്ചോ വീഡിയോ കോൾ ചെയ്തോ വിവരം ഉറപ്പാക്കണം.പേരും ഫോട്ടോയും ശരിയാണെന്ന് തോന്നിയാലും സംശയം നിലനിൽക്കുന്ന സാഹചര്യത്തിൽ, ആവശ്യമെങ്കിൽ പണം ആവശ്യപ്പെട്ടയാളുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയും വിവരം സ്ഥിരീകരിക്കുകയും ചെയ്യണമെന്ന് പൊലീസ് അറിയിച്ചു.

⚠️ ഓർക്കുക

പരിചിതരുടെ പേരും ഫോട്ടോയും കണ്ടതുകൊണ്ട് മാത്രം വിശ്വസിക്കരുത്. പണം അയയ്ക്കുന്നതിന് മുമ്പ് വിവരം ഉറപ്പാക്കുക.

Related Post

Leave a Reply

Your email address will not be published. Required fields are marked *